ഹോട്ടലിൽ ആക്രമണം

Sunday 03 May 2026 12:42 AM IST

ഇളമണ്ണൂർ : ഇളമണ്ണൂർ ഹോട്ടലിൽ ഉണ്ടായ സംഘർഷത്തിൽ നടത്തിപ്പുകാരന് പരിക്കേറ്റു. ഹോട്ടലിന്റെ ഉടമയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ അടൂർ പൊലീസ് കേസെടുത്തു. ഹോട്ടൽ ഉടമ പ്രിൻസ് 25,000 രൂപയ്ക്ക് ടോണി പി.നൈനാന് കഴി​ഞ്ഞ മാർച്ച്‌ 3ന് ഹോട്ടലി​ന്റെ നടത്തി​പ്പവകാശം കൈമാറി​യി​രുന്നു. ഈ പണം നൽകുന്നതുവരെ പ്രിൻസിന് ടോണി ദി​വസവും 1000 രൂപ വീതം നൽകണമെന്ന് കരാറുമുണ്ടായിരുന്നു. എന്നാൽ ഗ്യാസ് പ്രതിസന്ധി മൂലം ടോണിക്ക് പണം കൊടുക്കാൻ കഴിഞ്ഞില്ല. 20ന് ടോണിയും പ്രിൻസും തമ്മിൽ തർക്കമുണ്ടായി​. 25ന് പ്രിൻസും ഭാര്യയും മകനും കാറിലെത്തി കടയിൽ അതിക്രമിച്ചു കയറിയതായാണ് പരാതി​.