മേയ് ദിന റാലി
Sunday 03 May 2026 12:09 AM IST
കോന്നി : സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കോന്നിയിൽ നടന്ന മേയ് ദിന റാലിയും പൊതുസമ്മേളനവും സി ഐ ടി യു ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ മോഹനൻ, ശ്യാംലാൽ, എം.എസ്.ഗോപിനാഥൻ, വിജയാ വിൽസൺ, ഷാഹീർ പ്രണവം, ആർ.മോഹനൻ നായർ, ജയപ്രകാശ്, പുഷ്പാരാജൻ, ശിവൻ കല്ലേലി , ദീദു ബാലൻ, ശ്രീകുമാർ മുട്ടത്ത്, കുഞ്ഞുമോൻ, ഷിജു ഏബ്രഹാം, പി.എസ്.കൃഷ്ണകുമാർ, വർഗീസ് ബേബി എന്നിവർ സംസാരിച്ചു.