കിണറ്റിൽ വൃദ്ധനെ രക്ഷപ്പെടുത്തി

Sunday 03 May 2026 12:22 AM IST

കൊല്ലം: കിണറ്റിൽ വീണ വൃദ്ധനെ ചാമക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വള്ളിക്കീഴ് കിഴക്കതിൽ കോയാക്കുട്ടിയെയാണ് (80) രക്ഷി​ച്ചത്. ഇന്നലെ രാവിലെ 8.20ന് ആയി​രുന്നു സംഭവം. ചാമക്കട സ്റ്റേഷനിലെ ഫയർ ആൻ‌‌ഡ് റെസ്ക്യു ഓഫീസർ ബിബിൻ മാത്യു കിണറ്റിൽ ഇറങ്ങി നെറ്റിന്റെയും റോപ്പിന്റെയും കോയാക്കുട്ടി​യെ കരയ്ക്കെത്തിച്ചു. തലയ്ക്ക് പൊട്ടൽ ഏറ്റതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ മണിയൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിഹാബുദ്ദീൻ, എഫ്.ആർ.ഒമാരായ ഷെഫീക്ക്, ദിലീപ്, ശരത്ചന്ദ്രൻ ശബരി, ഫയർഫോഴ്സ് ഡ്രൈവർമാരായ സജി, വിമൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.