കൂത്താട്ടുകുളത്ത് 53 സി.പി.എമ്മുകാർ സി.പി.ഐയിൽ

Sunday 03 May 2026 1:33 AM IST

കൂത്താട്ടുകുളം: പാലക്കുഴയിൽ മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഉൾപ്പെടെ സി.പി.എമ്മിന്റെ 53 പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. ലോക്കൽ,ഏരിയാ സെക്രട്ടറിമാരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. പാലക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. ജയ,മുൻ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു,മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും ഇവരി​ലുണ്ട്.

​സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷ്റഫ്,മുൻ എം.എൽ.എമാരായ ബാബു പോൾ,എൽദോ എബ്രഹാം തുടങ്ങിയ മുതിർന്ന നേതാക്കൾ ചേർന്ന് പുതിയ അംഗങ്ങളെ സ്വീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സി.പി.എം പ്രവർത്തകർ സി.പി.ഐയിൽ എത്തുമെന്ന് നേതാക്കൾ പ്രതികരിച്ചു.