തോമസ് കപ്പ്: ഇന്ത്യയ്ക്ക് വെങ്കലം
ഹോർസെൻസ് ( ഡെൻമാർക്ക്) : തോമസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ. സെമി ഫൈനലിൽ ഫ്രാൻസിനോട് 3-0ത്തിന് തോറ്റതോടെയാണ് ഇന്ത്യയുടെ സുവർണ സ്വപ്നങ്ങൾ വെങ്കലത്തിൽ ഒതുങ്ങിയത്. സെമിയിൽ ആയുഷ് ഷെട്ടിയും കിഡംബി ശ്രീകാന്തും മലയാളി താരം എച്ച്.എസ് പ്രണോയ്യും തങ്ങളുടെ സിംഗിൾസ് മത്സരങ്ങളിൽ തോൽവി സമ്മതിച്ചതോടെയാണ് ഇന്ത്യയുടെ കുതിപ്പിന് അവസാനമായത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു മൂവരുടേയും തോൽവി.
ആദ്യം കളത്തിലിറങ്ങിയ ആയുഷ് ക്രിസ്റ്റോ പോപോവിനോട് 11-21,9-21ന് വലിയ ചെറുത്ത് നിൽപ്പില്ലാതെ കീഴടങ്ങി. ശ്രീകാന്ത് അലക്സ് ലാനിയറിനോട് 16-21, 18-21ന് പൊരുതിയാണ് കീഴടങ്ങിയത്. ജയിച്ചേ തീരുവെന്ന നിർണായക പോരാട്ടത്തിൽ നന്നായി തുടങ്ങിയ പ്രണോയ് പക്ഷേ ടോമ പോപോവിനോട് 19-21, 16-21ന് ഇഞ്ചോടിഞ്ച് പോരാടിയാണ് വീണത്.
2022ൽ തോമസ് കപ്പിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.