ജയത്തോടെ കവീസ് ഒപ്പം

Sunday 03 May 2026 8:05 AM IST

മിർപൂർ: ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയം നേടി മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര സമനിലയാക്കി ന്യൂസിലാൻഡ്. 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ന്യൂസിലാൻഡ് 14.2 ഓവറിൽ 102 റൺസിന് ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് 4 വിക്കറ്റ് നഷ്‌ടപ്പെടുത്തി 11.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി. 31 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ ന്യൂസിലാൻഡിന്റെ ബേവോൺ ജേക്കബ്‌സാണ് കളിയിലെ താരം.

നോട്ടിംഗ്ഹാമിനും ബ്രാഗയ്ക്കും ജയം

ലണ്ടൻ: യുറോപ്പ ലീഗ് ഒന്നാം പാദ സെമി ഫൈനലിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റൺ വില്ലയെ കീഴടക്കി. മറ്റൊരു ഒന്നാം പാദസെമിയിൽ ഇഞ്ചുറി ടൈമിൽ മാരിയോ ഡൊർഗെലോസ് (90+2) നേടിയ ഗോളിൽ ബ്രാഗ എസ്.സി ഫ്രെയ്‌ബുർഗിനേയും വീഴ്‌ത്തി.

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും

കൊൽക്കത്ത: ഇന്ത്യൻ വിമെൻസ് ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്.സി ഇന്ന് ഈസ്റ്റ് ബംഗാൾ എഫ്.സിയെ നേരിടും, കൊൽക്കത്തയിലെ ഈസ്റ്റ് ബംഗാൾ ഗ്രൗണ്ടിൽ രാത്രി 8മുതലാണ് മത്സരം. ടൂർണമെന്റിൽ 8 വീതം മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 2 വീതം ജയവും തോൽവിയും 4 സമനിലയുമുള്ള ഗോകുലം 10 പോയിന്റുമായി 5-ാം സ്ഥാനത്താണ്. 8 മത്സരങ്ങളിൽ 8 ഉം വിജയിച്ച ഈസ്റ്റ് ബംഗാൾ എഫ് സി 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ലൈവ്

ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ