ഭവൻസ് വരുണ വിദ്യാലയ വിജയികൾ

Monday 04 May 2026 12:36 AM IST
ടൈ യംഗ് എൻട്രപ്രണേഴ്‌സ് കേരള ഫൈനൽ വിജയി തൃക്കാക്കര വരുണ വിദ്യാലയയുടെ ഓറിയ ടീമിന് ജില്ലാ കലക്ടർ ജി. പ്രിയങ്ക സമ്മാനം നൽകുന്നു

കൊച്ചി: ടൈ യംഗ് ഓൺട്രപ്രണേഴ്‌സ് കേരള ഫൈനലിൽ തൃക്കാക്കര ഭവൻസ് വരുണ വിദ്യാലയയുടെ ഓറിയ ടീം വിജയികളായി. ഡി.യു.എച്ച്.എസ്.എസ് പാണക്കാടിന്റെ മെഡ്ഓറ രണ്ടും എരൂർ ഭവൻസ് വിദ്യാമന്ദിറിന്റെ കോംണിട്രിക്‌സ് മൂന്നും സ്ഥാനങ്ങൾ നേടി. വരുണ വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഒജിയ കെ. ഫ്രിജോ, നിവേദിത ഉത്തമൻ, ദയ ബിജിബാൽ, ഇ.എസ്. നൈന, അലിന സിജോ എന്നിവരാണ് മത്സരിച്ചത്. ഫൈനലിൽ ജില്ലാ കലക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി. വിവേക് കൃഷ്ണ ഗോവിന്ദ്, വിനോദിനി സുകുമാർ, അജിത്ത് മൂപ്പൻ, എൻ.എം. നാസിഫ്, ദിവ്യ തലക്കലത്ത്, മിട്ടു ടിജി എന്നിവർ പ്രസംഗിച്ചു.