മെഡിസെപ് പ്രഹസനം: എ.എച്ച്.എസ്.ടി.എ
Monday 04 May 2026 12:23 AM IST
കൊച്ചി: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷയ്ക്കായി നടപ്പാക്കിയ മെഡിസെപ് പ്രഹസനമായെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇൻഷ്വറൻസ് തിരഞ്ഞെടുക്കാനുള്ള അവകാശം ജീവനക്കാർക്ക് നൽകണമെന്നും മെഡിസെപ് ഓപ്ഷണൽ ആക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിനു കെ. വർഗീസ് അദ്ധ്യക്ഷനായി. സെക്രട്ടറി സി.ജെ. റാൽഫി ജോസഫ്, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ. വിനോദ്, ജോയ് സെബാസ്റ്റ്യൻ, ഇ.ആർ. ബിനു, എൻ. ശ്രീലാൽ, ഷെറിൽ ജേക്കബ്, നേതാക്കളായ കെ.ഡബ്ല്യു. ജോസ്, എസ്. ഷെബിൻ, ഷനോജ് എബ്രഹാം, ജിബി എ. പോൾ, ടിന്റു പൗലോസ് എന്നിവർ സംസാരിച്ചു.