യാത്രയയപ്പ് സംഘടിപ്പിച്ചു
Monday 04 May 2026 12:18 AM IST
കൊയിലാണ്ടി: കെ.പി.എസ്.ടി.എ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം പി.കെ. രാധാകൃഷ്‌ണൻ മുഖ്യാതിഥിയായി. കെ.എസ്. നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. എം. ദൃശ്യ ( പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ), സി.സബിന (വിദ്യാഭ്യാസ ജില്ല പ്രസിഡന്റ്) പി.കെ അബ്‌ദുറഹ്‌മാൻ, ബിജുകാവിൽ, ഹന്നത്ത് ബീഗം, ബി.സിന്ധു, ജിഷ്‌ണു എസ്. ബാബു, ബൈജാറാണി, ബാസിൽ പാലിശ്ശേരി, വി.വന്ദന, റഷീദ് പുളിയഞ്ചേരി, സനൽ അരിക്കുളം, ഇ.കെ പ്രജേഷ്, പി.സി സന്ദീപ് എന്നിവർ പ്രസംഗിച്ചു.