ഐ.എൻ.ടി.യു.സി സ്ഥാപകദിനം
Monday 04 May 2026 12:36 AM IST
ചെങ്ങന്നൂർ : ഐ.എൻ.ടി.യു.സിയുടെ 79-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്ഡലം കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും ചേർന്ന് പതാക ഉയർത്തിയും സമ്മേളനങ്ങൾ സംഘടിപ്പിച്ചും ആഘോഷിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾക്ക് ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം കെ.ദേവദാസ് നേതൃത്വം നൽകി. ജില്ലാനേതാക്കളായ പ്രവീൺ എൻ.പ്രഭ, കെ.ഷിബു രാജൻ, മിനിക്കുട്ടി, റസീന മുഹമ്മദ്, എം.ആർ.സന്തോഷ് കുമാർ, വി.സി.കൃഷ്ണൻകുട്ടി, രാജേന്ദ്രൻ ഏനാത്ത്, എം.ആർ.ചന്ദ്രൻ, എം.മുരളധരൻ, മോഹൻ പേരിശ്ശേരി, ബിജു പുലിയൂർ, ശിവൻപിള്ള എന്നിവർ പങ്കെടുത്തു.