നിയമ സഹായം നൽകും
Monday 04 May 2026 12:47 AM IST
അടൂർ: ചിൽഡ്രൻസ് ഹോമിൽ ഫാനിൽ കെട്ടിത്തൂക്കി ക്രൂര പീഡനത്തിന് ഇരയായ വിദ്യാർത്ഥിയുടെ ഏനാത്തുള്ള വീട് എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ്, അടൂർ മണ്ഡലം കമ്മിറ്റി അംഗങ്ങളായ തഫ്‌സീർ മുഹമ്മദ്, അനീഷ് പറക്കോട്, താജുദ്ദീൻ, ഇമ്തിയാസ് എന്നിവർ സന്ദർശിച്ചു.
കുടുംബത്തിന് നിയമപരമായ എല്ലാ സഹായങ്ങളും മുഹമ്മദ് അനീഷ് ഉറപ്പുനൽകി. ഏറത്ത് പഞ്ചായത്തിലെ വയലത്തല വാർഡ് അംഗവുമായി സംസാരിച്ചു. കുട്ടിയുടെ രോഗിയായ മാതാവിന് ചികിത്സ നടത്താനുള്ള ഇടപെടൽ നടത്തിയതായും അദ്ദേഹം അറിയിച്ചു.