ചെന്നീർക്കരയിൽ ഗതാഗത നിയന്ത്രണം

Monday 04 May 2026 12:50 AM IST

പത്തനംതിട്ട : ആറന്മുള, അടൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുന്ന ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന് മുൻവശമുള്ള റോഡിലെ ഗതാഗതം ഇന്ന് രാവിലെ നാലു മുതൽ നിരോധിച്ചതായി ഇലവുംതിട്ട പൊലീസ് അറിയിച്ചു. കുളനട ഭാഗത്തേക്ക് പോകണ്ട വാഹനങ്ങൾ തൈക്കുറ്റിമുക്കിൽ നിന്ന് വലതുതിരിഞ്ഞ് ഇലവുംതിട്ട വഴിയും ഓമല്ലൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അമ്പലക്കടവിൽ നിന്ന് ഇടതുതിരിഞ്ഞ് ഇലവുംതിട്ട വഴിയും പോകേണ്ടതാണ്.