ധർണ നടത്തി
Monday 04 May 2026 12:15 AM IST
കൊടുവള്ളി: ജാതി അധിക്ഷേപത്തിന്റെ പേരിൽ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ആത്മഹത്യ ചെയ്യപ്പെട്ട നിതിൻ രാജിന്റെ മരണത്തിന് കാരണമായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊടുവള്ളി മണ്ഡലം കമ്മിറ്റി ഓമശ്ശേരിയിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ.പി. ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദൻ വെളിമണ്ണ മുഖ്യപ്രഭാഷണം നടത്തി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഒ.പി. ഖലീലുൽ റഹ്മാൻ, ടി.പി. ഷഫീഖ് തരിപ്പയിൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ശിഹാബുദ്ദീൻ വെളിമണ്ണ സ്വാഗതവും മിനി മുടൂർ നന്ദിയും പറഞ്ഞു.