ഓറഞ്ച് പ്രിന്റേഴ്‌സിന് 8 ദേശീയ പുരസ്‌കാരം

Monday 04 May 2026 2:42 AM IST

തിരുവനന്തപുരം: അച്ചടി,പാക്കിംഗ്, മറ്റ് അനുബന്ധപ്രവൃത്തികൾ എന്നിവയുടെ മികവിന് ദേശീയതലത്തിൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്‌സ് ഏർപ്പെടുത്തിയ 2026 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഓറഞ്ച് പ്രിന്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 8 ദേശീയ പുരസ്‌കാരങ്ങൾ നേടി. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കി. 12ാം തവണയാണ് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്‌സ് ഏർപ്പെടുത്തിയ അവാർഡുകൾ ഓറഞ്ച് പ്രസ്സ് നേടുന്നത്. ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ഓറഞ്ച് പ്രിന്റേഴ്‌സ് മാനേജിംഗ് ഡയറക്ടർ റോയ് തോമസ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ സജിത്ത് ബി.എസ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.