എം. മണികണ്ഠൻ ഫെഡറൽ ബാങ്ക് സി.എഫ്.ഒ
Monday 04 May 2026 12:52 AM IST
കൊച്ചി: ഫെഡറൽ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി(സി. എഫ്.ഒ) എം. മണികണ്ഠൻ നിയമിതനായി. നിലവിൽ ബാങ്കിന്റെ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് ഡിപ്പാർട്ട്മെന്റ് മേധാവിയാണ്. ബാച്ചലർ ഓഫ് കൊമേഴ്‌സിൽ ഗോൾഡ് മെഡൽ ജേതാവും ഐ.സി.എ.ഐയുടെ അണ്ടർ ഫോർട്ടി : സി.എ ബിസിനസ് ലീഡർ അവാർഡ് 2025 ലഭിച്ചിരുന്നു.