ഗോവിന്ദൻ പള്ളിക്കാപ്പിൽ കാഞ്ഞങ്ങാട് 

Tuesday 05 May 2026 12:19 AM IST
ഗോവിന്ദൻ പള്ളിക്കാപ്പിൽ (എൽ.ഡി.എഫ്​) കാഞ്ഞങ്ങാട്

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയ ഗോവിന്ദൻ പള്ളിക്കാപ്പിൽ അഭിഭാഷകനും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമാണ്.79,920 വോട്ടുനേടി 15,316 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്കെത്തുന്നത്. ബി.കെ.എം.യു. സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്​.എഫ്​.​ഇ. ഡയറക്​ടർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറിയും മുൻ കാഞ്ഞങ്ങാട് ബ്ലോക്ക്​ പഞ്ചായത്ത്​ വൈസ്​ പ്രസിഡന്റും ആയിരുന്നു. സർക്കാർ സർവീസിൽ ലഭിച്ച ലാസ്റ്റ് ഗ്രേഡ് തസ്തികയിലുള്ള ജോലി ഉപേക്ഷിച്ചു സജീവ രാഷ്ട്രീയത്തിൽ ഇറങ്ങി. രാവണേശ്വരത്തെ എസ്.കെ രാമന്റെയും ശ്രീദേവിയുടെയും മകൻ. ഭാര്യ: ഇന്ദിര (റിട്ടയേർഡ് അദ്ധ്യാപിക). ഏക മകൾ രേവതി.