ആശാവർക്കർമാരെ ഗവ.ജീവനക്കാരായി അംഗീകരിക്കണം: മാന്നാർ യൂണിയൻ ചെന്നിത്തല മേഖല
മാന്നാർ: സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരെയും ആരോഗ്യവകുപ്പിന്റെ പരിധിയിൽ വരുന്ന ആശാവർക്കർമാരെയും സർക്കാർ ജീവനക്കാരായി പരിഗണിച്ച് ഇതര സർക്കാർ ജീവനക്കാർക്ക് നൽകുന്ന തത്തുല്യമായ സേവന വ്യവസ്ഥകൾ അംഗീകരിക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെന്നിത്തല മേഖലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പുതുതായി രൂപീകരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖ്യ അജണ്ടയായി ഉൾപ്പെടുത്തി മന്ത്രിസഭാ യോഗത്തിൽ മനുഷ്യത്വപരമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. പുഷ്പ ശശികുമാർ, അനിൽകുമാർ.ടി.കെ, രാജേന്ദ്രപ്രസാദ് അമൃത, ഹരിപാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ബിനുരാജ്.വി ബിനി സതീശൻ, ലേഖാ വിജയകുമാർ, പ്രവദ രാജപ്പൻ, സുരേഷ് കുമാർ കെ.വി, സഹദേവൻ തകിടിയിൽ എന്നിവർ പ്രസംഗിച്ചു. മേഖലാ കൺവീനർ പി.മോഹനൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതരിപ്പിച്ചു. ചെയർമാൻ വിശ്വനാഥൻ.കെ.സ്വാഗതവും, വൈസ് ചെയർമാൻ വിജയൻ വൈജയന്തി കൃതജ്ഞതയും പറഞ്ഞു. പുതിയ ഭാരവാഹികളായി വിശ്വനാഥൻ.കെ.ചെയർമാനായും, വിജയൻ വൈജയന്തി വൈസ് ചെയർമാനായും, പി.മോഹനൻ കൺവീനറായും ട്രഷറർ സഹദേവൻ തകിടിയിൽ എന്നിവർ ഉൾപ്പെട്ട 15 അംഗ കമ്മിറ്റിയെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.