ചവറ തിരിച്ചുപിടിച്ച് ഷിബു ബേബിജോൺ

Tuesday 05 May 2026 12:15 AM IST

തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം ചവറ തിരിച്ചുപിടിച്ച് ഷിബു ബേബിജോൺ. കഴിഞ്ഞ തവണ 1096 വോട്ടിന് പരാജയപ്പെട്ട ചവറയിൽ ഇത്തവണ ഷിബു ബേബി ജോൺ മുൻകൂട്ടി പ്രവർത്തനം തുടങ്ങിയിരുന്നു. ഉച്ചിയുറപ്പിച്ചവർക്ക് വേണമെങ്കിൽ തന്റെ ഉദകക്രിയയും നടത്താമെന്ന് പ്രചാരണവേദികളിൽ അദ്ദേഹം വൈകാരികമായി പ്രസംഗിച്ചിരുന്നു. സർ എന്ന വിളി ഒഴിവാക്കണമെന്ന അഭ്യർത്ഥനയോടെ അദ്ദേഹം ജനങ്ങളുമായി കൂടുതൽ ചേർന്ന് നിൽക്കാനും ശ്രമിച്ചു. ഷിബു ബേബിജോൺ ഇവിടെ വോട്ട് കുത്തനെ ഉയർത്തിയപ്പോൾ എൽ.ഡി.എഫ്, എൻ.ഡി.എ വോട്ടുകളിൽ ഇടിവുണ്ടായി. യു.ഡി.എഫ് ഇവിടെ മുൻ തിരഞ്ഞെടുപ്പുകളേക്കാൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചു.