അദ്ധ്യാപക നിയമനം

Wednesday 06 May 2026 1:34 AM IST
teacher

കൊല്ലങ്കോട്: ബി.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി മേയ് 23ന് ഇന്റർവ്യൂ നടത്തും. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളുടെ രാവിലെ 9 മണിക്കും എക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ് ജൂനിയർ എന്നീ വിഷയങ്ങളുടെ ഉച്ചയ്ക്ക് രണ്ടുമണിക്കും നടത്തപ്പെടും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9495230250, 6282283005