മെമു റദ്ദാക്കി

Wednesday 06 May 2026 1:35 AM IST
railway

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഷൊർണൂർ-നിലമ്പൂർ മെമു (നമ്പർ: 66325) മേയ് 10, 17, 24, 31 തീയതികളിൽ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതിനു പുറമേ പാലക്കാട് -തിരുച്ചെന്തൂർ എക്സ്‌പ്രസ്(16731) വഴിതിരിച്ചുവിടുകയും ചെയ്യും. മേയ് 7, 11, 14, തീയതികളിൽ മധുര ജംഗ്ഷൻ, മാനാമധുര ജംഗ്ഷൻ, വിരുദുനഗർ വഴിയാണ് പാലക്കാട് -തിരുച്ചെന്തൂർ എക്സ്‌പ്രസ് വഴിതിരിച്ചുവിടുക. തിരുപ്പറം കുണ്ഡം, തിരുമംഗലം എന്നിവിടങ്ങളിൽ സ്‌റ്റോപ് ഉണ്ടാകില്ല. മധുര ഈസ്റ്റ്, മാനമധുര ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്‌റ്റോപ്പുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.