ആവശ്യവുമായി കേരള കോൺഗ്രസ് രണ്ടു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും വേണം

Wednesday 06 May 2026 12:48 AM IST

തൊടുപുഴ: രണ്ടു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവും വേണമെന്ന് കേരള കോൺഗ്രസിന്റെ ആവശ്യം. തിങ്കളാഴ്ച രാത്രി പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വസതിയിൽ ചേർന്ന നിയുക്ത എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. നിയുക്ത, എം.എൽ.എമാരായ തോമസ് ഉണ്ണിയാടൻ, ഷിബു തെക്കുംപുറം, മോൻസ് ജോസഫ്, വിനു ജോബ്, വർഗീസ് മാമൻ, റെജി ചെറിയാൻ അപു ജോൺ ജോസഫ് എന്നിവർ പങ്കെടുത്തു. മോൻസ് ജോസഫ് എം.എൽ.എയെ പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മോൻസ് ജോസഫ് പറഞ്ഞു.