യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസി.പ്രൊഫസർ യോഗ്യതാ നിർണയത്തിനുമുള്ള യു.ജി.സി നെറ്റ് 2026 ജൂൺ സെഷനിലേക്കുള്ള വിജ്ഞാപനമായി.87 വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത മാതൃകയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻ.ടി.എ)പരീക്ഷ നടത്തുക.ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷ.
അപേക്ഷകാൻ:- www.nta.ac.in/ugcnet.nta. ac.inൽ.അവസാന തീയതി: 20.അപേക്ഷയിൽ തിരുത്തലിന്:- 22 മുതൽ 24 വരെ.ജൂൺ 10ന് പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ച അറിയിപ്പുണ്ടാകും.ജൂൺ 15 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കോടെ (ഒ.ബി.സി, നോൺ ക്രീമിലെയർ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് 50 ശതമാനം)ബിരുദാനന്തരബിരുദം/തത്തുല്യം.പരീക്ഷാഫലം കാത്തിരിക്കുന്ന അവസാന വർഷക്കാർക്കും അപേക്ഷിക്കാം.ജെ.ആർ.എഫ് അപേക്ഷകർക്ക് 30 വയസ് കഴിയരുത്.ഒ.ബി.സി,എൻ.സി.എൽ/എസ്.സി/എസ്.ടി./പി. ഡബ്ല്യു.ഡി/പി.ഡബ്ല്യു.ബി.ഡി/ട്രാൻസ്ജെൻഡർ/വനിത വിഭാഗങ്ങൾക്ക് പ്രായത്തിൽ അഞ്ച് വർഷത്തെ ഇളവുണ്ട്.അസി.പ്രൊഫസർ ജോലിക്കും പിഎച്ച്.ഡി പ്രവേശനത്തിനും ശ്രമിക്കുന്നവർക്ക് പ്രായപരിധിയില്ല.കണ്ണൂർ,വയനാട്,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂർ,കോട്ടയം,കൊല്ലം,പത്തനംതിട്ട,തിരുവനന്തപുരം,ആലപ്പുഴ,എറണാകുളം ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ.ഒരാൾക്ക് നാല് കേന്ദ്രങ്ങൾ വരെ തിരഞ്ഞെടുക്കാം.പരീക്ഷാതീയതി,സെന്റർ തുടങ്ങിയവ പിന്നീട് പ്രസിദ്ധീകരിക്കും.
വിജയികൾ മൂന്ന് വിഭാഗമായി
റിസർച്ച് ഫെലോഷിപ്പോടെ (ജെ.ആർ.എഫ്) പിഎച്ച്.ഡി പ്രവേശനത്തിനും അസി.പ്രൊഫസർ നിയമനത്തിനും യോഗ്യതയുള്ളവർ.
പിഎച്ച്.ഡി പ്രവേശനത്തിനും അസി.പ്രൊഫസർ നിയമനത്തിനും യോഗ്യതയുണ്ടാകും.ജെ.ആർ.എഫ്. ലഭിക്കില്ല.
പിഎച്ച്.ഡി പ്രവേശനത്തിന് മാത്രമായിരിക്കും അർഹത.അസി. പ്രൊഫസർമാരാകാൻ സാധിക്കില്ല.ജെ.ആർ.എഫും ലഭിക്കില്ല. മാർക്ക് സഹിതമാകും ഫലപ്രഖ്യാപനം.രണ്ട്, മൂന്ന് വിഭാഗങ്ങളിൽ പിഎച്ച്.ഡി പ്രവേശനം നേടുന്നവർക്ക് ഒരു വർഷമാണ് നെറ്റ് സ്റ്റോറിന്റെ സാധുത.
പരീക്ഷ എങ്ങനെ
രണ്ടു പേപ്പറുകളിലായി ആകെ 300 മാർക്കിന്.പേപ്പർ-1:-100 മാർക്കിന്. ടീച്ചിംഗ്/റിസർച്ച് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി, റീഡിംഗ് കോംപ്രിഹെൻഷൻ, ജനറൽ അവയർനെസ് നിന്ന് ചോദ്യങ്ങൾ.പേപ്പർ-2:-200 മാർക്കിന്. തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ട് ഒബ്‌ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ.മൂന്ന് മണിക്കൂറാണ് പരീക്ഷാ സമയം.സിലബസ് വെബ്സൈറ്റിൽ: www.ugcnetonline.in
4 വർഷ ബിരുദം
75 ശതമാനം മാർക്കോ തത്തുല്ല്യ ഗ്രേഡോ ഉണ്ടെങ്കിൽ അപേക്ഷിക്കാം.എസ്.സി/എസ്.ടി./ഒ.ബി.സി. (നോൺ ക്രീമിലെയർ)/ഭിന്നശേഷി വിഭാഗക്കാർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്.ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും പിഎച്ച്.ഡി അഡ്‌മിഷനും അർഹതയുണ്ട്.അസി. പ്രൊഫസർ നിയമനത്തിന് ഇല്ല.ഫലം കാത്തിരിക്കുന്ന അവസാനവർഷക്കാർക്കും അപേക്ഷിക്കാം.നാല് വർഷ ബിരുദക്കാർക്ക് ബിരുദത്തിന് പഠിച്ച വിഷയത്തിന് പുറമേ ഏത് വിഷയത്തിലും നെറ്റ് എഴുതാനും പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാനും കഴിയും.
അപേക്ഷാഫീസ്
ജനറൽ വിഭാഗം- 1150 രൂപ
ജനറൽ- ഇ.ഡബ്ല്യു.എസ്/ ഒ.ബിസി- എൻ.സി.എൽ- 600
എസ്.സി./എസ്.ടി./പി.ഡബ്ല്യു. ഡി/ട്രാൻസ്ജെൻഡർ-325