പരപ്പനങ്ങാടിയിലെ കടകളിൽ മോഷണം
Friday 15 May 2026 12:49 AM IST
പരപ്പനങ്ങാടി: പയനിങ്ങൽ ജംഗ്ഷനിൽ എ.സി കോംപ്ലക്സിലെ എ.ഇ.എക്സ് .3 എന്ന ജന്റ്സ് വെയർ ഷോപ്പിലും തൊട്ടടുത്ത ഷിഫ മെഡിക്കൽ ലാബിലും മോഷണം. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം നടന്നതെന്ന് അനുമാനിക്കുന്നു .ജന്റ്സ് വെയർ ഷോപ്പിൽ ഷട്ടറിന്റെ പൂട്ട് പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് കടയിലുണ്ടായിരുന്ന 1500 രൂപയും 15,000 രൂപ വില വരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചു .തൊട്ടടുത്ത ലാബിൽ ഷട്ടറിന്റെ പൂട്ട് പൊളിച്ചെങ്കിലും ഗ്ലാസ് ഡോർ തുറക്കാനായില്ല. പരപ്പനങ്ങാടി സി.ഐ സ്‌പെക്ടോ ജോണിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി. മലപ്പുറത്തു നിന്നും വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി.