പ്രതിഭാ സംഗമം, അനുമോദനം

Sunday 17 May 2026 12:42 AM IST

കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം ഏറം 578-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ, ശാഖ പരിധിയിലുള്ള ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളി​ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾക്കായി​ അപേക്ഷി​ക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും ഉണ്ടായിരിക്കും. ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു ഫോട്ടോയും സഹിതം സെക്രട്ടറി മുമ്പാകെ സമർപ്പിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 21 വൈകി​ട്ട് 5 മണി. പഠനോപകരണ വിതരണം 27ന് വൈകി​ട്ട് 5ന് നി​യുക്ത ചാത്തന്നൂർ എം.എൽ.എ ബി.ബി. ഗോപകുമാർ നിർവഹിക്കും.