താനാളൂർ പഞ്ചായത്തിൽ ജനകീയ ഫയൽ അദാലത്ത്

Sunday 17 May 2026 12:45 AM IST

താനൂർ : 'നിങ്ങൾ പറയൂ ഞങ്ങൾ കേൾക്കാം ' എന്ന താനാളൂർ പഞ്ചായത്ത് ഭരണസമിതിയുടെ കാമ്പെയിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ അസ്കറിന്റെ നേതൃത്വത്തിൽ ജനകീയ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. മേയ് 19 മുതൽ 23 വരെ നാല് ദിനങ്ങളിലായി പഞ്ചാത്തിലെ 24 വാർഡുകളിലെയും അപേക്ഷകർക്ക് ഫയൽ അദാലത്തിൽ പങ്കെടുക്കാം. താനൂരിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് വി. പി.ഒ .അസ്‌കർ , വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ കുഞ്ഞിപ്പ തെയ്യംമ്പാടി, കെ .സൽമത്ത്, ടി.കെ.നസീർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എസ്. സഹദേവൻ, പഞ്ചായത്തംഗം ടി. പി .മൊയ്നുദ്ധീൻ എന്നിവർ പങ്കെടുത്തു.