കോഴിക്കോട്: ഗവ. സൈബർ പാർക്കിലും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ 'കാഫിറ്റി" ലുമായി ആയിരത്തോളം തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന ജോബ് ഫെയറിന് ശനിയാഴ്ച തുടക്കമാവും. 'റീബൂട്ട് - 2022" ദ്വിദിന മേളയിൽ പ്രവൃത്തിപരിചയമുള്ളവർക്കെന്ന പോലെ പുതിയ തൊഴിലന്വേഷകർക്കും പങ്കെടുക്കാം.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അറുപതോളം ഐ.ടി കമ്പനികളിലായാണ് ഒഴിവുകൾ. ഇതിനകം അയ്യായിരത്തിലേറെ പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ജി ടെക്, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, എൻ.ഐ.ടി ടി.ബി.ഐ, നാസ്കോം, മലബാർ ചേംബർ ഒഫ് കൊമേഴ്സ് എന്നിവയും ജോബ് ഫെയറുമായി സഹകരിക്കുന്നുണ്ട്. താത്പര്യമുള്ളവർ താൽപര്യമുള്ളവർക്ക് ലിങ്ക് ( https://www.cafit.org.in/reboot-registration//) വഴി രജിസ്റ്റർ ചെയ്യാം.
റീബൂട്ട് - 2022ന് തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമാണെന്ന് സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |