പാലോട്: നന്ദിയോട് നന്ദന (ഭാസ്കരവിലാസം) ത്തിൽ ബി.സുബാഷ് ചന്ദ്രൻ (71) നിര്യാതനായി.എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി യായി പ്രവർത്തിച്ചു വരികയായിരുന്നു.പെരിങ്ങമ്മല ഇക്ബാൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ചെയർമാൻ, എൻ.സി.പി ജില്ലാ പ്രസിഡന്റ്, കെ.എസ്.ഐ.ഡി.സി ഡയറക്ടർ ബോർഡ് മെമ്പർ,തിരു. മെഡിക്കൽ കോളേജ് അഡ്വൈസറി ബോർഡ് മെമ്പർ, ദീർഘകാലം കണിയാപുരം കയർ സംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മോളിക്കുട്ടി (റിട്ട. കേരള യൂണിവേഴ്സിറ്റി) യാണ് ഭാര്യ. മക്കൾ: അച്ചു സുബാഷ് ചന്ദ്രൻ ,അനു സഞ്ജീവ് .മരുമക്കൾ: സഞ്ജീവ്, അഞ്ജിത. സംസ്കാരം ഇന്ന് ഉച്ചക്ക് 11ന് നന്ദിയോട്ടെ വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |