എറണാകുളം ജോസ് ജംഗ്ഷനിൽ അപകടകരമായി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് ഇരുചക്രവാഹനം ഓടിച്ച് പോകുന്ന യുവാവ്
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിൽ ജോസ് ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ടിനെ മറി കടന്ന് ചാടി നീങ്ങുന്ന സ്ത്രീ
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിൽ ജോസ് ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന സ്ത്രീ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കരയിലെ ഗാന്ധിപ്രതിമ വൃത്തിയാക്കുന്ന നഗരസഭാ ജീവനക്കാർ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കരയിലെ ഗാന്ധിപ്രതിമ വൃത്തിയാക്കുന്ന നഗരസഭാ ജീവനക്കാർ
സ്വാതന്ത്യദിനാഘോഷത്തിനായി പാലക്കാട് സിവിൽ സ്റ്റേഷനിൽ ഗാന്ധി പ്രതിമയെ കഴുക്കി വൃത്തിയാക്കുന്ന ശിവദാസ്.എല്ലാം ദിവസവും കഴുക്കി വൃത്തിയാക്കി ഇദ്ദേഹം പൂകളും ഗാന്ധി പ്രതിമയ്ക്ക് ചുറ്റം അലങ്കരിക്കാറുണ്ട്.
മഹാകവി കുഞ്ചൻ സ്മാരകത്തിന്റെ പ്രശ്നങ്ങൾക്ക് സർക്കാർ നടപടിവൈക്കുന്നതിൽ പ്രതിഷേധിച്ച് ലക്കിടി കലക്കത്ത് ഭവനത്തിന് മുന്നിൽ കലാകാരന്മാരും സംസ്കാര സാഹിതി യുടെ നേതൃത്വത്തിൽ മേളപ്രതിരോധം തീർത്ത് പ്രതിഷേധിക്കുന്നു .
പാലക്കാട് കൂറ്റനാട് കോതച്ചിറയിൽ ആഞ്ഞടിച്ച മിന്നൽ ചുഴലിക്കാറ്റിൽ കുന്നത്ത് വളപ്പിൽ സൗദാമിനിയുടെ വീടിന്റെ മേൽക്കൂര തകർന്ന് പറന്നനിലയിൽ .
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ എൺപത്തിമൂന്നാം വാർഷികത്തോടനുബന്ധിച്ച് സി.ഐ.ടി.യു,എ.ഐ.കെ.എസ്, കെ.എസ്.കെ.ടി.യു എന്നിവയുടെ ആഭിമുഖ്യത്തിൽ ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യ വിടുക, കോർപ്പറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തിരുനക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഡൊണാൾഡ് ട്രംപിന്റെയും,നരേന്ദ്ര മോദിയുടെയും കോലം കത്തിച്ചപ്പോൾ.
കോട്ടയം ജില്ലാ കളക്ടറായി ചുമതലയേൽക്കുവാനെത്തിയ ചേതൻ കുമാർ മീണയെ സ്ഥാനമൊഴിഞ്ഞ കളക്ടർ ജോൺ വി.സാമുവൽ സ്വീകരിക്കുന്നു
കോട്ടയം ജില്ലാ കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റപ്പോൾ.സ്ഥാനമൊഴിഞ്ഞ കളക്ടർ ജോൺ വി.സാമുവർ സമീപം.
ഓർമ്മയും ഉത്തരവും അഗ്നിയിൽ... യൂണിവേഴ്സിറ്റികളിൽ ആഗസ്റ്റ് 14ന് വിഭജനഭീതിയുടെ ഓർമ്മദിനം ആചരിക്കാനുള്ള വൈസ് ചാൻസലറുടെ ഉത്തരവിനെതിരെ ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി എസ്.എൻ കോളേജിന് മുന്നിൽ നടത്തിയ യുവജന പ്രതിഷേധത്തിൽ ഉത്തരവിന്റെ പകർപ്പുകൾ കത്തിക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂർ ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രതിഷേധം കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡൻറ് എസ്.പ്രശാന്ത് ഉദ്‌ഘാടനം ചെയ്യുന്നു.
സ്വാതന്ത്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ഹർ ഘർ തിരംഗയുടെ ഭാഗമായി ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധിസ്‌ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാന യാത്ര കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിക്കുന്നു.ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ മധ്യമേഖലാ വൈസ് പ്രസിഡൻറ് ടി.എൻ.ഹരികുമാർ,ജനറൽ സെക്രട്ടറി എസ്.രതീഷ്,എൻകെ ശശികുമാർ തുടങ്ങിയവർ മുൻ നിരയിൽ
സ്വാതന്ത്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ഹർ ഘർ തിരംഗയുടെ ഭാഗമായി ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധിസ്‌ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാന യാത്ര കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നയിക്കുന്നു.ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ മധ്യമേഖലാ വൈസ് പ്രസിഡൻറ് ടി.എൻ.ഹരികുമാർ,ജനറൽ സെക്രട്ടറി എസ്.രതീഷ്,എൻകെ ശശികുമാർ തുടങ്ങിയവർ മുൻ നിരയിൽ
വിനായകചതുർത്ഥി ആഘോഷങ്ങൾക്കായി തിരുവനന്തപുരം പാറോട്ടുകോണത്ത് ഗണപതി വിഗ്രഹങ്ങളുടെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന രാജസ്ഥാൻ സ്വദേശി. ഓഗസ്റ്റ് 27 നാണ് വിനായകചതുർത്ഥി.
കഴക്കൂട്ടം മാജിക് പ്ലാനറ്റിലൊരുക്കിയ പി.സി സര്‍ക്കാരിന്റെ വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പ്രതിമയിൽ അദ്ദേഹത്തിന്റെ മകൻ പി.സി സര്‍ക്കാർ ജൂനിയറും മകള്‍ മനേകാ സര്‍ക്കാറും വാട്ടര്‍ ഓഫ് ഇന്ത്യ മാജിക് പുനരവതരിപ്പിച്ചപ്പോൾ. പി,സി സര്‍ക്കാര്‍ ജൂനിയറിന്റെ ഭാര്യ ജയശ്രീ ദേവി, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ, മജീഷ്യൻ ഗോപിനാഥ്‌ മുതുകാട് എന്നിവർ സമീപം
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
കഥയ്ക്ക് ശേഷം.... നളചരിതം ഒന്നാം ദിവസം ആട്ടകഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചശേഷം നളനായി വേഷമിട്ട പാർവതി മേനോൻ ചുട്ടി അഴിക്കുന്നു
മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ അടച്ചതിനാൽ കനാൽ വെള്ളം കുറഞ്ഞതോടെ ആളുകൾ മീൻ പിടിക്കാനായി ഇറങ്ങിയപ്പോൾ .
  TRENDING THIS WEEK
തൃശൂർ ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രാജ്യന്തരയുവജന ദിനാചരണം ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച  ഫ്ലാഷ് മോബിൽ നിന്ന് മന്ത്രി ആർ. ബിന്ദു,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
സ്വാതന്ത്യദിന പതാകയുടെ മാത്യകയുമായി തൃശൂർ ശക്തൻ നഗറിൽ വില്പനയ്ക്ക് ഇരിക്കുന്ന അന്യസംസ്ഥാന കാരിയായ സ്ത്രി
പത്താം ക്ളാസിലെ പാഠഭാഗത്തിൽ പഠിക്കാനുള്ള കഥകളി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ നളനായി പാർവതി മേനോനും ഹംസമായി സ്കൂളിലെ അദ്ധ്യാപകയായ പ്രീത ബാലകൃഷ്ണനുമാണ് വേഷമിട്ടത്
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനിയിൽ പരിശീലനം നടത്തുന്ന എസ്.പി.സി കേഡറ്റുകൾ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനിയിൽ പരിശീലനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കടവന്ത്ര കവലക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ റോഡിനു നടുവിലൂടെ കടന്നു പോകുന്ന കാണയുടെ സ്ളാബ് തകർന്നിരിക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ നാട്ടുകാർ മരച്ചില്ല നാട്ടിയിരിക്കുന്നു
സ്വാതന്ത്ര്യദിന പരേഡിന് മുന്നോടിയായി കൊല്ലം ആശ്രാമം മൈതാനിയിൽ പരിശീലനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com