വീട്ടിൽ ഈ ചെടി നട്ടുപിടിപ്പിക്കൂ; ആഗ്രഹിച്ചതെല്ലാം ദിവസങ്ങൾക്കുള്ളിൽ സാധിക്കും, സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മാറും

Tuesday 12 May 2026 12:59 PM IST

ഓരോ ദൈവങ്ങൾക്കും വ്യത്യസ്‌തമായ പൂജാരീതിയാണ്. അർപ്പിക്കുന്ന പൂക്കൾ പോലും പലതാണ്. കൃഷ്‌ണന് തുളസിയാണ് പ്രിയമെങ്കിൽ മഹാവിഷ്ണുവിനും മഹാലക്ഷ്‌മിക്കും പാരിജാതവും ജമന്തിയുമാണ് അർപ്പിക്കേണ്ടത്. ഈ പുഷ്‌പങ്ങൾ വളരെ പവിത്രമായവയാണ്. ആരാധനയ്‌ക്കും പൂജകൾക്കും ഇവ ഉപയോഗിക്കാറുണ്ട്. അതിനാൽ പാരിജാതവും ജമന്തിയും നട്ടുപിടിപ്പിച്ചിട്ടുള്ള വീട്ടിൽ മഹാവിഷ്‌ണുവിന്റെയും മഹാലക്ഷ്‌മിയുടെയും അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. പല പ്രശ്‌നങ്ങൾക്കും പരിഹാരമായും ഇവ ഉപയോഗിക്കാറുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.

  • ജമന്തിച്ചെടിയും പാരിജാതവും വീടിന് സമീപം നടുന്നത് കുടുംബത്തിൽ സമാധാനവും സമൃദ്ധിയും നൽകും.
  • ചൊവ്വാഴ്‌ച ദിവസം പാരിജാതച്ചെടിയിൽ മഞ്ഞളും ജലവും തൂവുന്നത് ഐശ്വര്യം നൽകും.
  • ലക്ഷ്‌മി ദേവിക്ക് ജമന്തിപ്പൂക്കൾ അർപ്പിച്ച് പ്രാർത്ഥിക്കുക. ആഗ്രഹസാഫല്യത്തിന് ഇത് സഹായിക്കും.
  • കുളിക്കുന്ന വെള്ളത്തിൽ മൂന്ന് ജമന്തിപ്പൂക്കൾ ഇടുന്നത് വ്യാഴം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ മാറാൻ സഹായിക്കും.
  • പാരിജാതത്തിന്റെ വേര് അൽപ്പമെടുത്ത് കഴുകി വൃത്തിയാക്കി പൂജാമുറിയിലോ പഴ്‌സിലോ വച്ചാൽ ധനവരവ് കൂടും.
  • വീട്ടിൽ വിളക്ക് കൊളുത്തുമ്പോൾ ഈ പൂക്കൾ വയ്‌ക്കുന്നതും വളരെ നല്ലതാണ്.
  • ദിവസവും ഈ ചെടികളെ നോക്കി പ്രാർത്ഥിച്ചാൽ ജീവിതത്തിൽ നല്ലത് വരുമെന്നാണ് വിശ്വാസം.