അതീവ സുന്ദരന്മാർ ജനിക്കുന്ന നാല് നക്ഷത്രങ്ങൾ; എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന സ്വഭാവവും ഈ പുരുഷന്മാർക്കുണ്ടാകും

Saturday 30 May 2026 12:51 PM IST

സൗന്ദര്യമെന്നത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്‌ടങ്ങളെ അടിസ്ഥാനമാക്കി വേറിട്ടിരിക്കും. എന്നാൽ, ചിലരോട് എല്ലാവർക്കും ഒരുപോലെ ഇഷ്‌ടം തോന്നാം. ഇതിന് കാരണം അവരുടെ വ്യക്തിത്വത്തിലെ ചില കാര്യങ്ങളാണ്. ഇത്തരത്തിൽ ചില നക്ഷത്രക്കാർ ജ്യോതിഷപ്രകാരം സൗന്ദര്യമുള്ളവരാണ്. എന്നുവച്ചാൽ മറ്റ് നക്ഷത്രക്കാർക്ക് സൗന്ദര്യമില്ല എന്നല്ല ഇതിലൂടെ അർത്ഥമാക്കുന്നത്. ഈ നക്ഷത്രക്കാരുടെ പൊതുസ്വഭാവത്തിൽ മനസിന്റെ സൗന്ദര്യം കൂടി ഉൾപ്പെടുന്നു എന്നാണ്. ഇത്തരത്തിൽ സൗന്ദര്യമുള്ള പുരുഷ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.

  • അശ്വതി - എല്ലാ കാര്യത്തിലും നേതൃത്വം നൽകാൻ കഴിവുള്ളവരാണ് ഈ നക്ഷത്രക്കാരായ പുരുഷന്മാർ. പൊതുവേ ശാന്തസ്വഭാവമുള്ള ഇവർക്ക് ദേഷ്യം വന്നുകഴിഞ്ഞാൽ നിയന്ത്രിക്കാനറിയില്ല. മനസിൽ നന്മയുള്ള നക്ഷത്രക്കാരാണിവർ. രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും സൗന്ദര്യമുള്ളവരാണ് ഈ നക്ഷത്രക്കാർ.
  • വിശാഖം - ഇവർ നല്ല മനസിന് ഉടമകളാണ്. സമർത്ഥരായ ഇവർ ജീവിതത്തിൽ ഏറ്റവും ഉയർന്ന നിലയിലെത്തും. മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുന്നതിനാൽ ഇവരോട് എല്ലാവർക്കും ഇഷ്‌ടമാണ്.
  • തിരുവാതിര - ഏറ്റെടുത്ത കാര്യങ്ങളെല്ലാം വേഗത്തിലും ഭംഗിയായും ചെയ്‌ത് തീർക്കുന്നവരാണ് ഈ നക്ഷത്രക്കാർ. വളരെ വേഗം മറ്റുള്ളവരുടെ ഇഷ്‌ടം പിടിച്ചുപറ്റും. ശരീരം പോലെ തന്നെ ഇവരുടെ മനസും സുന്ദരമായിരിക്കും.
  • രോഹിണി - കുടുംബസ്‌നേഹമുള്ളവരാണ് ഈ നക്ഷത്രക്കാർ. കുട്ടികളോട് ഏറെ പ്രിയമുള്ളവരാണ് ഇവ‌ർ. പ്രശ്‌നപരിഹാരത്തിന് ഇടനിലക്കാരായി നിൽക്കാൻ മിടുക്കരാണിവർ. നന്മ മാത്രം ചിന്തിക്കുന്ന ഇവ‌ർക്ക് ജീവിതത്തിൽ എപ്പോഴും ഉയർച്ചയുണ്ടാകും.