ബാങ്ക് ജീവനക്കാർക്ക് അനുകൂല സമയം,​ കലാകാരന്മാർക്ക് അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും

Sunday 31 May 2026 12:22 AM IST

നക്ഷത്രഫലം 2026 മേയ് 31 മുതൽ ജൂൺ 6 വരെ

അശ്വതി ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. സർക്കാർ ജോലിയിൽ പ്രവേശിക്കും. പരസ്യങ്ങളിൽ നിന്നും ആദായം ലഭിക്കും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. നിയമജ്ഞർക്ക് ഈ സമയം നല്ലതാണ്. ശുഭദിനം ബുധൻ.

ഭരണി ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. കലാകാരന്മാർക്ക് അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്. ശുഭദിനം-ഞായർ.

കാർത്തിക വീടോ വാഹനമോ വാങ്ങിക്കും. ഇൻഷുറൻസ് വകയിലോ കാലാവധി കഴിഞ്ഞ മറ്റു പണമോ കിട്ടുവാൻ അവസരം ഉണ്ടാകും. സന്താനങ്ങൾക്ക് വിദ്യാഭിവൃദ്ധിയുണ്ടാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. വ്യവഹാരങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ശുഭദിനം-ചൊവ്വ.

രോഹിണി കൃഷി ആദായകരമാകും. സന്താനങ്ങൾക്ക് ശ്രേയസ്സ് ഉണ്ടാകും. തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് ക്യാംപസ് സെലക്ഷൻ ലഭിക്കാം. രാഷ്ട്രീയപ്രവർത്തകർക്ക് അനുകൂല സമയമാണ്. ദമ്പതികളിൽ അഭിപ്രായവ്യത്യാസം മാറിക്കിട്ടും. ശുഭദിനം-ശനി.

മകയിരം സാമ്പത്തിക നേട്ടത്തിനും മാനസിക സന്തോഷത്തിനും അവസരം ലഭിക്കും. ജോലിരംഗത്തു നേട്ടങ്ങളുണ്ടാകും. പുതിയ വാഹനം വാങ്ങും. ബാങ്ക് ജീവനക്കാർക്ക് പ്രൊമോഷൻ ലഭിക്കും. സ്ഥലം മാറിതാമസിക്കാനുള്ള അവസരം വന്നു ചേരും. ചീത്ത കൂട്ടുകെട്ടുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ശുഭദിനം-തിങ്കൾ.

തിരുവാതിര സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ലഭിക്കും. ജോലിരംഗത്ത് കൂടുതൽ അംഗീകാരം നേടാൻ കഴിയും. ശാസ്ത്ര പരീക്ഷണങ്ങളിൽ വിജയിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. ചെലവു കൂടും. ശുഭദിനം-വ്യാഴം.

പുണർതം നിയമന ഉത്തരവ് കാത്തിരിക്കുന്നവർക്ക് അത് ലഭിക്കാനിടവരും. വസ്തുവോ വീടോ വാങ്ങാൻ സാധിക്കും. കടം വീട്ടാൻ സാധിക്കും. ജോലിയിൽ പ്രൊമോഷന് സാദ്ധ്യതയുണ്ട്. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിവാകുന്നതാണ് ബുദ്ധി. ശുഭദിനം-ശനി.

പൂയം ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. നഷ്ടപ്പെടുമെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില കരാറുകൾ ഏറ്റെടുക്കേണ്ടതായി വരും. ശുഭദിനം-തിങ്കൾ.

ആയില്യം

എഴുത്തുകാർക്ക് പണവും പ്രശസ്തിയും കൈവരും. ബാങ്ക് ജീവനക്കാർക്ക് അനുകൂല സമയമാണ്. ഏജൻസി ഏർപ്പാടുകളിൽ നിന്ന് ആദായം ലഭിക്കും. ചെറുയാത്രകൾ നടത്തേണ്ടിവരും. തൊഴിലിൽ മാറ്റങ്ങൾ വരുത്തും. ശുഭദിനം-ചൊവ്വ.

മകം വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ പുരോഗതി ഉണ്ടാകും. പുതിയ വാഹനം വാങ്ങും. സർവ്വകാര്യങ്ങളിലും തുടക്കത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പിന്നീട് അത് ശരിയായി കിട്ടുന്നതാണ്. ശുഭദിനം -ചൊവ്വ.

പൂരം ഭൂമി വാങ്ങണമെന്നുള്ളവർക്ക് അതിനവസരം ഉണ്ടാകും. പല അത്യാഹിതങ്ങളിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കും. ചില പ്രധാനപ്പെട്ട രേഖകൾ, പ്രമാണങ്ങൾ എന്നിവ കൈവശം വന്നുചേരും. ശുഭദിനം- ചൊവ്വ.

ഉത്രം കുടുംബത്തിൽ എല്ലാവിധത്തിലുമുള്ള ശ്രേയസ്സ് കാണപ്പെടും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. ഭൂമി വാങ്ങാൻ ആലോചിക്കും. പതിവിലുമധികം യാത്ര ചെയ്യേണ്ടിവരും. മുമ്പ് നടന്ന പരീക്ഷയുടെ അനുകൂലമായ ഫലം അനുഭവിക്കും. ശുഭദിനം -വ്യാഴം.

അത്തം

വീട്ടിൽ ഐശ്വര്യം നിലനിൽക്കും. കുടുംബസ്വത്ത് ഭാഗിച്ചു കിട്ടും. തയ്യൽക്കടകളോ തുണിക്കടകളോ നടത്തുന്നവർക്ക് നല്ല വരുമാനം പ്രതീക്ഷിക്കാം. എഴുത്തുകുത്തുകൾ മുഖേന പണം ഉണ്ടാകും. ചെറുയാത്രകൾ സുഖകരമായിരിക്കും. ശുഭദിനം -ശനി.

ചിത്തിര തൊഴിൽ രംഗത്ത് ചില അനുകൂലമായ മാറ്റങ്ങൾ ഉണ്ടായെന്ന് വരും. വരുമാനത്തിനനുസരിച്ച് ചെലവ് വർദ്ധിക്കും. യൂണിവേഴ്സിറ്റികളിലോ ഉന്നതവിദ്യാഭ്യസ സ്ഥാപനങ്ങളിലോ പ്രവേശനത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ഗൃഹനിർമ്മാണത്തിന് ശ്രമം തുടങ്ങും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ശുഭദിനം - ഞായർ.

ചോതി പുതിയ വാഹനം വാങ്ങാൻ സാധിക്കും. സഹോദരന്മാർക്ക് ശ്രേയസ്സ് വർദ്ധിക്കും. പുതിയ ചില പദ്ധതികൾ ആസൂത്രണം ചെയ്യും. മകന്റെ വിവാഹത്തിന് ശ്രമം തുടരുന്നതാണ്. കുടംബ പ്രശ്നം മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടുന്നതാണ്. ശുഭദിനം -ചൊവ്വ.

വിശാഖം കുടുംബത്തിൽ സ്ഥിരതയും സൗഖ്യവും നിലനിൽക്കും. യുവജനങ്ങളുടെ വിവാഹകാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. പൊതുജനങ്ങളുടെ അംഗീകാരത്തിന് പാത്രമാകും. വാഹനത്തിൽ നിന്നും വരുമാനം ഉണ്ടാകും. ശുഭദിനം- വെള്ളി.

അനിഴം വസ്തുവകകളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പ്രവൃത്തിമേഖലകളിൽ നിന്ന് സാമ്പത്തിക സഹായവും ലാഭവും ലഭിക്കും. സാമ്പത്തികമായ കാര്യങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ശുഭദിനം -തിങ്കൾ.

തൃക്കേട്ട പരീക്ഷാദികളിൽ വിജയം വരിക്കുവാനും പ്രൊമോഷൻ കിട്ടുവാനും സാദ്ധ്യതയുണ്ട്. കലാകാരന്മാർക്ക് അനുകൂലസമയമാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാം. കോടതി സംബന്ധമായ കാര്യങ്ങളിൽ ഒത്തുതീർപ്പിന് സാദ്ധ്യതയുണ്ട്. ശുഭദിനം - ശനി.

മൂലം

കൃഷിയിൽ നിന്ന് കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. പുതിയ ബിസിനസുകൾ ആരംഭിക്കും. ഉദ്യോഗത്തിൽ ഉയർന്ന സ്ഥാനം നേടുന്നതിന് പരിശ്രമം നടത്തും. തർക്കങ്ങൾ മധ്യസ്ഥം മുഖേന പരിഹരിക്കാൻ കഴിയും. ശുഭദിനം - വ്യാഴം.

പൂരാടം പുതിയ കർമ്മങ്ങളിൽ പുരോഗതി ഉണ്ടാകും. പത്രപ്രവർത്തകർക്കും രാഷ്ട്രീയപ്രവർത്തകർക്കും നല്ല സമയമാണ്. സന്താനങ്ങൾക്ക് പുരോഗതിയുണ്ടാകും. ബന്ധുസമാഗമം, വിനോദയാത്ര എന്നിവയിൽ മനസന്തോഷവും സുഖവും ലഭിക്കും. ശുഭദിനം -ബുധൻ.

ഉത്രാടം ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം. വാടകയിൽ നിന്നും വരുമാനമുണ്ടാകും. കൃഷിയിൽ നിന്നും ആദായം ലഭിക്കും. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. ശുഭദിനം -ശനി.

തിരുവോണം യന്ത്രങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പല വിധ നേട്ടങ്ങളുണ്ടാകും. അവനവന്റെ തൊഴിൽരംഗം കൂടുതൽ വികസിപ്പിച്ചെടുക്കാൻ യത്നിക്കും. സംഗീതം, നാടകാദികളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. മാതൃസ്വത്ത് അനുഭവയോഗ്യമാകും. ശുഭദിനം -ബുധൻ.

അവിട്ടം പൊതുകാര്യങ്ങളിൽ കൂടുതൽ താത്പര്യമെടുക്കുകയും നേതൃസ്ഥാനത്ത് എത്തുകയും ചെയ്യും. ദൂരയാത്രകൾ സംഘടിപ്പിക്കും. വീടും വാഹനവും മോടിപിടിപ്പിക്കും. സ്വത്തുസംബന്ധമായ തർക്കങ്ങൾ ഒത്തു തീർപ്പാകും. ശുഭദിനം -തിങ്കൾ.

ചതയം വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. പൂർത്തിയാകാത്ത വിദ്യാഭ്യാസം പൂർത്തികരിക്കാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. പരസ്യം,ഏജൻസി എന്നിവ മുഖേന വരുമാനം വർദ്ധിക്കും. പൊതുപ്രവർത്തനങ്ങൾക്കായി സമയവും ധനവും ചെലവാകും. ശുഭദിനം -വെള്ളി.

പൂരുരുട്ടാതി ഉദ്യോഗത്തിൽ പ്രൊമോഷൻ കിട്ടും. മത്സരപരീക്ഷകളിൽ വിജയിക്കും. ദൂരസ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പുതിയകരാറുജോലികൾ ഏറ്റെടുക്കുവാൻ സാധിക്കും. സഹപാഠികളോടൊപ്പം ഉല്ലാസം, വിനോദയാത്ര വേണ്ടിവരും. ശുഭദിനം -വ്യാഴം.

ഉത്തൃട്ടാതി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഗൃഹത്തിന്റെ പണി പുരോഗമിക്കും. മേലാധികാരികളിൽ നിന്ന് സഹകരണം ലഭിക്കും. വാടകയിലും മറ്റും കൂടുതൽ വരുമാനം ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ശുഭദിനം -ചൊവ്വ.

രേവതി താത്കാലികമായി നിയമനം കിട്ടിയവർക്ക് സ്ഥിരീകരണം ലഭിച്ചേക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് നല്ലസമയമാണ്. പുതിയ ചില കോൺട്രാക്ടുകൾ ഏറ്റെടുത്ത് നടത്തും. ശുഭദിനം -ഞായർ.