സ്ത്രീകള്‍ മുഖേനെ സന്തോഷം; നാളെ ഈ നാളുകാരുടെ ജീവിതത്തിൽ നല്ലകാലത്തിന് തുടക്കമാവും

Thursday 14 May 2026 6:05 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 മേയ് 15 - 1201 ഇടവം 1 വെള്ളിയാഴ്ച. ( 35 നാഴിക 20 വിനാഴിക വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം ) [ ത്രയോദശി തിഥി 6 നാഴിക 2 വിനാഴിക വരെ ശേഷം ചതുർദശി 57 നാഴിക 41 വിനാഴിക വരെ ] ( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )

അശ്വതി: ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുംബ സമാധാനം, മറ്റുള്ളവരെ സഹായിക്കും, സ്വന്തം കുടുബത്തോട് മാത്രമെ കൂറും സ്നേഹവും കാണുകയുള്ളു, ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും.

ഭരണി: അവിചാരിത ധനനേട്ടം, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

കാര്‍ത്തിക: വിദേശ യാത്രക്കും മറ്റും തീരുമാനമാകും, കര്‍ഷകര്‍ക്ക് ലാഭം, സര്‍ക്കാര്‍ ആനുകൂല്ല്യം, രാഷ്ട്രീയ വിജയം, വീടിനോട് പ്രത്യേക താല്പര്യം, സഹോദരഗുണം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.

രോഹിണി: സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, ഗൃഹം മോടി പിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

മകയിരം: ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം.

തിരുവാതിര: പൊതുജന പിന്തുണ കുറയും, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി, അമിതമായ ആത്മവിശ്വാസം കുഴപ്പങ്ങൾ ഉണ്ടാക്കും, കോപം നിയന്ത്രിക്കണം, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല.

പുണര്‍തം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, ഏതിര്‍പ്പുകള്‍ ഉണ്ടാകും.

പൂയം: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.

ആയില്യം: വിവാഹ ജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും, കരുതലോടെയിരിക്കുക, സ്ത്രീകള്‍ മുഖേനെ കലഹം, രഹസ്യ ജീവിതം, ബന്ധുക്കളുമായി കലഹം, ഏല്ലാരംഗത്തും പരാജയം, അപായഭീതി. ധനനഷ്ടം, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.

മകം: വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്. എല്ലാ കാര്യങ്ങളും ബുദ്ധിപരമായി ചിന്തിച്ചു ചെയ്യുക, എന്നാല്‍ ഗുണം കിട്ടും.

പൂരം:‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും, യാത്രയില്‍ ഗുണാനുഭങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും.

ഉത്രം: ഉപരിപഠനത്തിന് അനുകൂലമായ സമയം, കുടുംബത്തില്‍ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, കുടുംബത്തില്‍ ഓഹരി വയ്ക്കും, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും, ജീവിതം സുഖകരം ആയിരിക്കും, എതിര്‍പ്പുകളെ അതിജീവിക്കും.

അത്തം: അന്യ ദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും, പരസഹായത്താല്‍ സുഖാനുഭങ്ങള്‍, ഗുരുഭക്തി, വിവാഹം മൂലം ഉയർച്ചയുണ്ടാകും, നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം, മത്സര വിജയം, അധികാര പ്രയോഗം.

ചിത്തിര: മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക, വീട് വിട്ട് നില്‍ക്കേണ്ടി വരും, കര്‍മ്മ മേഖലയില്‍ അനിശ്ചിതത്വം, യാത്രാക്ലേശം, രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.

ചോതി: ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം, തൊഴില്‍ രംഗത്ത് അപവാദം, ‍യാത്രകളിൽ അപകട സാദ്ധ്യത, ശിക്ഷണനടപടികള്‍ക്ക് വിധേയനാകും, അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും.

വിശാഖം: അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, വൃഥാപവാദങ്ങൾ, നിര്‍ണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.

അനിഴം:‍ മറ്റുള്ളവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, പലവിധകുഴപ്പങ്ങളില്‍പ്പെടും.

കേട്ട:‍ സുഖത്തിനുവേണ്ടി ധനവും സമയവും ചെലവഴിക്കും, എല്ലാവരാലും ആകര്‍ഷിക്കപ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും, കോപം ഒഴിവാക്കുക, തൊഴില്‍ നഷ്ടം, സുഹൃത്തുക്കള്‍ സഹായിക്കും.

മൂലം: ശത്രുനാശം, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും,കടബാദ്ധ്യതകള്‍ കുറയും, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും, ശത്രുവര്‍ദ്ധന, അനിയന്ത്രിതമായ ചെലവുകള്‍, പരാശ്രയശീലം, വിഷയാസക്തി.

പൂരാടം: ഏറ്റെടുത്തുകഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും, ആത്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും, രാഷ്ട്രീയ രംഗത്ത് നേട്ടം, സഹൃത്ത് സമാഗമം, അപ്രതീക്ഷിതമായി ധനനേട്ടം.

ഉത്രാടം:‍ സമാധാനവും സന്തോഷവും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും, തൊഴില്‍പരമായി ഉയര്‍ച്ച, അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.

തിരുവോണം: രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ്, സമയത്ത് ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങളും പ്രയാസങ്ങളും, കുടുംബകലഹം, തൊഴിൽ മാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.

അവിട്ടം:‍ ബന്ധുക്കളും ആയിട്ട് കലഹം ഉണ്ടാകാതെ നോക്കണം, നല്ലക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം, മണ്ടത്തരങ്ങൾ കാണിക്കുക അബദ്ധങ്ങളില്‍ ചാടുക തുടങ്ങിയവ സംഭവിക്കാം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും.

ചതയം: കമിതാക്കൾക്ക് പ്രണയ കാര്യങ്ങളില്‍ ദുഃഖം, കാര്യങ്ങള്‍ അനുകൂലമായി നടക്കാത്തതിനാല്‍ നിരാശാബോധം, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ രംഗത്തും നേട്ടം, കുടുംബത്തില്‍ സമാധാനം.

പൂരുരുട്ടാതി:‍ വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, ബിസിനസില്‍ നേട്ടം, എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, കുടുംബസുഖം. പുതിയ അവസരങ്ങള്‍ തൊഴിലിലും കലാരംഗത്തും, വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രട്ടാതി: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി ഉണ്ടാകും, ബാദ്ധ്യതകള്‍ തീര്‍ക്കും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരില്‍ നിന്നും സഹായങ്ങള്‍, ഉദേശസാഫല്ല്യം കിട്ടും.

രേവതി: കുടുംബത്തില്‍ സമാധാനം. ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, ധനചെലവ്, ദൂരയാത്രാക്ലേശം. വ്യക്തി ജീവിതത്തില്‍ സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും.