ദാമ്പത്യ സുഖം, സ്ത്രീകള്‍ വഴി നേട്ടം; ഈ നാളുകാരുടെ ജീവിതത്തിലെ പ്രയാസങ്ങൾ മാറും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മെയ് 30 - 1201 ഇടവം 16 ശനിയാഴ്ച (18 നാഴിക 07 വിനാഴിക വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം)
[ചതുർദശി തിഥി 14 നാഴിക 41 വിനാഴിക വരെ] (രാഹുകാലം 9 മണി മുതൽ 10.30 മണി വരെ)
അശ്വതി: സ്ത്രീകളെ വിശ്വസിക്കരുത് മന:സ്സമാധാനം നഷ്ടപെടും, അഹംഭാവവും നിന്ദാശീലവും ഒഴിവാക്കണം. എല്ലാക്കാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക.
ഭരണി: വ്യാപാര സംരംഭത്തില്‍കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാനുള്ള മനസുണ്ടാകും, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും.
കാര്‍ത്തിക: കൃത്യനിഷ്ട പാലിക്കാന്‍ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെനോക്കണം. ജാമ്യം നില്‍ക്കുന്നത് ഒഴിവാക്കുക, പരാജയ ഭീതി, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം.
രോഹിണി: വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും, പങ്കാളിമൂലം സുഖവും സമാധാനവും, സന്താനസുഖം, സൗന്ദര്യ ബോധം വര്‍ദ്ധിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താന്‍ സാധിക്കും.
മകയിരം: സ്ത്രീകൾ മുഖേനെ ചതിയും അപമാനവും, ധനം കടം വാങ്ങിക്കേണ്ടി വരും, സഹോദരില്‍ നിന്നും പ്രയാസങ്ങൾ. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും, പലവിധ കുഴപ്പങ്ങളില്‍ അകപ്പെടും, കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.
തിരുവാതിര: പ്രയാസം എന്ന് കരുതിയ സംഗതികള്‍ നിഷ്പ്രയാസം സാധിക്കും, ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരാം, വാക്സാമാര്‍ത്ഥ്യം കാണിക്കും. കേസുകളില്‍ നിന്നും രക്ഷ, കര്‍മ്മ പുഷ്ടി, പ്രശസ്ഥി, പണമിടപാടുകളില്‍ നേട്ടം, പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സുകളിലൂടെ നേട്ടം.
പുണര്‍തം: ദൂരയാത്രകള്‍ ഫലപ്രദമാകും, സന്താനങ്ങള്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും. സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദി ലാഭം. സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും. കര്‍മ്മരംഗത്തും വ്യക്തി ബന്ധത്തിലും കെട്ടുറപ്പ് വര്‍ദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും.
പൂയം: തൊഴില്‍ മേഖലയില്‍ മേന്മ, സന്താനസുഖം, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ആഢംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും. കീര്‍ത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.
ആയില്യം: മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും. ആഗ്രഹങ്ങള്‍ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും, വാഹനഭാഗ്യം, ഭാര്യാഗുണം, ധനലഭ്യത, കുടുബപരമായി സ്വസ്ഥതയും സമാധാനവും, കര്‍മ്മ രംഗത്ത് നേട്ടം.
മകം: ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളിൽ വിജയം, പരിശ്രമങ്ങൾ വിജയിക്കും, ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും.
പൂരം: വശ്യമായി സംസാരിക്കും. അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും, സന്താന ഗുണം, ക്രയ വിക്രയങ്ങള്‍ നടത്തും, രോഗങ്ങള്‍ക്ക് ശാന്തി കിട്ടും, യാത്രാവിജയം, കുടുംബാംഗങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.
ഉത്രം: കുടുംബത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സാധിക്കും, എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, പൂര്‍വ്വിക സ്വത്ത് ലഭിക്കും, സ്വാര്‍ഥത ഒഴിവാക്കുക, ധനലാഭം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും.
അത്തം: മന:പ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, ശത്രുജയം, വിദേശജോലി, കുടുംബത്തില്‍ സമാധാനം, വിദ്യാർത്ഥികൾക്ക് പൊതുവേ നല്ല സമയം. വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും, ആരോഗ്യ സംരക്ഷണത്തില്‍ അതീവ ജാഗ്രത വേണം.
ചിത്തിര: ആത്മീയ ചിന്താഗതികള്‍ ഉണ്ടാകും, മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങള്‍ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും, സന്തോഷപ്രദമായ സമയം, ദാമ്പത്യ സുഖം, സ്ത്രീകള്‍ വഴി നേട്ടം, നല്ല ആരോഗ്യം, ഇഷ്ടഭക്ഷണ ലഭ്യത, ധനനേട്ടം, കുടുംബ സമാധാനം.
ചോതി: സഹായിക്കാമെന്ന് ഏറ്റിരുന്നവര്‍ വാക്ക് മാറ്റിപ്പറയും, സ്ത്രീകള്‍ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും. ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഈശ്വരാധാന നടത്തും, അംഗീകാരവും ആദരവും ഉണ്ടാകും, ജീവിതത്തില്‍ മുന്നേറണമെന്ന മോഹം ജനിക്കും.
വിശാഖം: ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങള്‍, കുടുംബകലഹം, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, അപകീര്‍ത്തിപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും. സൂക്ഷിക്കുക, ആരോഗ്യ പരമായി പ്രയാസങ്ങള്‍ നേരിടേണ്ടി വരും.
അനിഴം: വൈകുന്നേരങ്ങളില്‍ അപരിചിതരുമായി പാര്‍ട്ടി കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക, ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വ്യവഹാര നഷ്ടം, ശത്രുഭയം, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത.
കേട്ട: അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും.
മൂലം: മന:സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം. മറ്റുള്ളവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്, ഈശ്വരാധീനം കുറയും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും.
പൂരാടം: സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും, വിഷാദം വരാതെ നോക്കണം. ജോലിനഷ്ടം സംഭവിക്കാം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, സ്ഥാനമാറ്റം.
ഉത്രാടം: ദാമ്പത്യ ജീവിതത്തിൽ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രു വർദ്ധനയുണ്ടാകും. അന്യ സ്ത്രീകള്‍ കാരണം അസ്വസ്ഥത, ആപത്തുകളില്‍ നിന്നും മോചനം, ആരോഗ്യപരമായി കരുതല്‍ വേണം.
തിരുവോണം: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും. ശത്രുക്കളുടെ ഉപദ്രവം കൂടും. പ്രണയ കാര്യങ്ങളില്‍ തീരുമാനം, അംഗീകാരം കൈവിട്ടു പോയ അവസ്ഥ വരും, ഉദ്യോഗ സ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, ദാമ്പത്യം സന്തോഷപ്രദം.
അവിട്ടം: സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്, മറ്റുള്ളവര്‍ക്ക് സാന്ത്വനമേകുന്ന രീതിയില്‍ സഹായങ്ങളും മറ്റും ചെയ്യും, എല്ലാ കാര്യത്തിലും വിജയം, ഇഷ്ട ഭക്ഷണ ലബ്ദി, ധനനേട്ടം, സമ്മാനാദി ലാഭം, തൊഴില്‍ മേഖലയില്‍ മേന്മ, ധനപരമായി നല്ല സമയം.
ചതയം: സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ കീഴ്പെടുത്താന്‍ വിരുതുള്ളവര്‍ ആയിരിക്കും. ഗാംഭീരം പ്രകടിപ്പിക്കും, ശത്രു ജയം, പഴയകാല സുഹൃത്തുകളെ കണ്ടുമുട്ടും, ആകര്‍ഷകമായി പെരുമാറും, എതിര്‍ക്കുന്നവരെ കീഴ്പെടുത്തും.
പൂരുരുട്ടാതി: എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും. സുഹൃത്തുക്കളില്‍ നിന്നും സഹായം, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ശത്രുക്കളുടെ മേല്‍വിജയം നേടും.
ഉത്തൃട്ടാതി: ആത്മവിശ്വാസം വര്‍ദ്ധിക്കും. ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, ഈശ്വരാധീനം, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും.
രേവതി: അസാധ്യമെന്നു കരുതി മറ്റുള്ളവര്‍ കളയുന്ന പ്രവര്‍ത്തി വിജയത്തിലെത്തിക്കും, തൊഴിൽ മേഖല ഉഷാറാകും, സമാധാനവും സന്തോഷവും അനുഭവപ്പെടും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മനസന്തോഷം, എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും, രോഗശാന്തി.