സ്വർണം നഷ്‌ടപ്പെടാതെ നോക്കണം; അപ്രതീക്ഷിത സംഭവങ്ങൾ വന്നുചേരും, ഈ നക്ഷത്രക്കാരുടെ ജീവിതം മാറിമറിയും

Wednesday 13 May 2026 5:50 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 മെയ് 14 - 1201 മേടം 31 വ്യാഴാഴ്ച. (41 നാഴിക 7 വിനാഴിക വരെ രേവതി നക്ഷത്രം ശേഷം അശ്വതി നക്ഷത്രം) [ ദ്വാദശി തിഥി 13 നാഴിക 5 വിനാഴിക വരെ ] (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)

അശ്വതി: പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ സാധിക്കും, സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കും.

ഭരണി: ഭാഗ്യപരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും.

കാര്‍ത്തിക: ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയം, മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ സൂക്ഷിക്കണം.

രോഹിണി: പങ്കാളിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതുവഴി മനഃസന്തോഷം വര്‍ദ്ധിക്കും, മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

മകയിരം: തൊഴില്‍ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങള്‍ കിട്ടും, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി സംബന്ധമായ അസുഖങ്ങൾക്ക് നേരിയതോതില്‍ ശമനം ലഭിക്കും.

തിരുവാതിര: ആഡംബര വസ്തുക്കളുടെ ശേഖരം‍ വർദ്ധിപ്പിക്കും, ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും, ബന്ധു ജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും.

പുണര്‍തം: സ്വർണ ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകൾ ഉടലെടുക്കും,‍ മറ്റുളളവരിൽ വിശ്വാസം അര്‍പ്പിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ നഷ്ടം ഉണ്ടാകും.

പൂയം: ധനചെലവ് കൂടും, ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങൾ നേരിടേണ്ടി വരും, ദൂരയാത്രകള്‍ മുഖേന അധികച്ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.

ആയില്യം: സ്ത്രീകളെ വിശ്വസിക്കരുത്, പ്രതീക്ഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

മകം: അഗ്‌നി, വാതകം, വൈദ്യുതി, വാഹനം, ആയുധം, മുതലായവ കൈകാര്യം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണം, അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും.

പൂരം: മേലുദ്യോഗസ്ഥരുടെ നീരസം സമ്പാദിക്കും, ഗൃഹനിര്‍മാണത്തില്‍ പാകപ്പിഴവുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും.

ഉത്രം: രഹസ്യ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനില്‍ക്കണം, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും, കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാന്‍ സാദ്ധ്യത.

അത്തം: സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി ചങ്ങാത്തം കൂടും, ഉത്തമ വിവാഹം നടക്കാം, വ്യവഹാര വിജയം, വിശിഷ്ട ഭോജന സൗഖ്യം, കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.

ചിത്തിര: പരുഷമായി സംസാരിച്ച് സ്വന്തം കാര്യം നേടും, തെറ്റിദ്ധാരണകള്‍ മാറിക്കിട്ടും. ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ ആവിശ്യമാണ്, ശത്രുവിന്മേല്‍ വിജയം വരിക്കും, ആഢംബര ഭ്രമം കാരണം ധനം സമ്പാദിക്കാൻ സാധിക്കില്ല.

ചോതി: പ്രശസ്‌തിയും വിജയവും, ശത്രുഭയം മാറിക്കിട്ടും, കര്‍മ്മരംഗത്ത് നേട്ടങ്ങൾ കൈവരിക്കും, ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും, രോഗാവസ്ഥ കുറയ്ക്കാൻ സാധിക്കും.

വിശാഖം: ആത്മവിശ്വാസക്കൂടുതല്‍ അനുഭവപ്പെടും, അനുകൂലമായ സാഹചര്യങ്ങള്‍, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും വ്യക്തി ജീവിതത്തില്‍ ഉണ്ടാകും.

അനിഴം: സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തുതീര്‍ക്കും, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, ഈശ്വരാധീനം, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, കലാനൈപുണ്യം, പ്രശസ്ഥി, ദാമ്പത്യ വിജയം.

കേട്ട: മംഗളകര്‍മ്മങ്ങള്‍ നടക്കും, മനസന്തോഷം, എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും, രോഗശാന്തിയുണ്ടാകും, ധനനേട്ടം, സമ്മാനാദിലാഭം, തൊഴില്‍ മേഖലയില്‍ മേന്മ, എതിര്‍ക്കുന്നവരെ കീഴ്പെടുത്തും.

മൂലം: അന്യദേശവാസം ഗുണം ചെയ്യും, സ്ത്രീകള്‍ മുഖേന സന്തോഷം, കുടുംബത്തില്‍ സ്വസ്ഥത, ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതൽ, പല അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തില്‍ വന്നുചേരും.

പൂരാടം: കുടുംബത്തില്‍ സമാധാനം കിട്ടത്തക്കവണ്ണമുള്ള ‍പ്രവൃത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടമുണ്ടാകും, അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത്ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയും.

ഉത്രാടം: മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും, പിതാവില്‍നിന്നും അനുകൂല നിലപാട്, മനസുഖം അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

തിരുവോണം: ആരാധനാലയങ്ങളില്‍ ധാരാളം സമയം ചെലവഴിക്കും, മാദ്ധ്യമങ്ങളില്‍ തിളങ്ങും, കേസ് രമ്യതയിലാകും, ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും, മനസമാധാനം ലഭിക്കും, ഉന്നത വ്യക്തികളുടെ സഹായത്താല്‍ വിജയം നേടും.

അവിട്ടം: പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും, നിദ്രാഭംഗം, യശസ്, കര്‍മ്മപുഷ്ട്ടി എന്നിവ ഉണ്ടാകും, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും, തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും.

ചതയം: മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും, പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശയാത്ര തരപ്പെടും, ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും.

പൂരുരുട്ടാതി: ചതിയില്‍ അകപ്പെടും, വൈദുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം, ചെയ്തുപോയ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും.

ഉത്രട്ടാതി: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകില്ല, പൊതുജനങ്ങളുമായി കലഹിക്കാനിടവരും, അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

രേവതി: അഭിപ്രായ വ്യത്യാസം കൂടും, അപ്രതീക്ഷിതമായി അധികൃതരുടെ അപ്രീതിക്കു സാദ്ധ്യത, രോഗാദിക്ലേശങ്ങളും അനാവശ്യച്ചെലവുകളും ഉണ്ടാകും, ധനകാര്യസ്ഥാപനങ്ങളെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് കാര്യസാദ്ധ്യതകള്‍ മന്ദഗതിയിലാകും.