ഈ നാളുകാർ ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ട; പണം നിങ്ങളെ തേടിയെത്തും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2026 മെയ് 18 - 1201 ഇടവം 4 തിങ്കളാഴ്ച. ( 13 നാഴിക 34 വിനാഴിക വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം )[ ദ്വതീയ തിഥി 29 നാഴിക 28 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി 9 മണി വരെ )
അശ്വതി: നിരാശാ ബോധം ഉണ്ടാകും, രാത്രിക്ക് ശേഷം അകാരണമായ അസ്വസ്ഥതകൾ വന്ന് ഭവിക്കാം. യാത്രാക്ലേശം, രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.
ഭരണി: വാശിയും ദേഷ്യവും ഒഴിവാക്കിയാല്‍ ജീവിതം മധുരതരമാകും, കുടുംബാംഗങ്ങള്‍ പ്രതികാര മനോഭാവത്തോടെ ആയിരിക്കും. മുന്‍കോപം, വിദേശത്ത് നിന്നും അശുഭ വാര്‍ത്തകള്‍ ശ്രവിക്കും.
കാര്‍ത്തിക: ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി. യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറി കിട്ടും, വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനു അനുമതിയും ധനലഭ്യതയും.
രോഹിണി: മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം, സ്വാര്‍ഥത ഒഴിവാക്കുക, ധനലാഭം, അധികാരികളുടെ പ്രീതി, സ്വര്‍ണ്ണ ലാഭം, യാത്രയില്‍ നേട്ടം. അന്യ ദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും.
മകയിരം: എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം, ശത്രുക്കളെ പരാജയപ്പെടുത്തും, സുഹൃത്തുക്കള്‍ സഹായിക്കും, വ്യക്തിപ്രഭാവത്തിനു തിളക്കം കൂടും, വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
തിരുവാതിര: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, മാതാവിന് രോഗശാന്തി, നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും, പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞുപോകും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.
പുണര്‍തം: സ്വന്തം കുടുബത്തോട് മാത്രമെ കൂറും സ്നേഹവും കാണുകയുള്ളു, കൂടുതല്‍ സുഖാനുഭവങ്ങള്‍, അപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം.
പൂയം: കാര്യ നിർവഹണശേഷി, ആകര്‍ഷകത്വം, സത്യസന്തത, ഈശ്വരാധീനം, കലകളില്‍ താല്പര്യവും അഭിനിവേശവും തോന്നും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം.
ആയില്യം: സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം. വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം, ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും.
മകം: ഭാര്യാഗുണം, സ്വാധീനശക്തി, ശത്രുക്കള്‍ക്ക് നാശം സംഭവിക്കും, ആഗ്രഹ സാഫല്ല്യം, സഹോദരങ്ങളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ താല്പര്യം കാണിക്കും, പഠന കാര്യങ്ങളില്‍ ജയം.
പൂരം: ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാര്‍ഥമായ സഹകരണം കിട്ടും, വ്യവഹാര വിജയം, ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും, ഇഷ്ട ജന സമ്പര്‍ക്കത്തില്‍ മനസിന് സന്തോഷം കിട്ടും.
ഉത്രം: അനുകൂലമായ വിവാഹ ബന്ധം കിട്ടും, എല്ലാവരിലില്‍ നിന്നും സഹായ സഹകരണങ്ങള്‍, ദൂരയാത്രകള് വ്യക്തിപരമായി ഗുണപ്രദം, സ്വതന്ത്രമായി സഞ്ചരിക്കും, വസ്ത്രാഭരണാദികള്‍ ലഭിക്കും.
അത്തം: വസ്ത്രാഭാരണാദി ലാഭം, രോഗശാന്തി അവിചാരിത ധനനേട്ടം, സന്താനങ്ങളെക്കൊണ്ട് ഗുണം, സ്വദേശത്ത് തിരിച്ചെത്തും. വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, ചിത്തിര: മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്ക്കുക. ബുദ്ധിയില്ലാതെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നത് മൂലം അബദ്ധങ്ങളില്‍ ചാടും.
ചോതി: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും സാദ്ധ്യത.
വിശാഖം: യാത്രയില്‍ ബുദ്ധിമുട്ടുകള്‍, കുടുബജീവിതത്തില്‍ പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, പൊള്ളലോ പരുക്കോ ഏല്ക്കാതെ നോക്കണം, അന്യദേശവാസം മൂലം പ്രയാസങ്ങള്‍, മനസ്സമാധാനക്കുറവു സ്വയം ഉണ്ടാകും.
അനിഴം: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, വ്യാപാരികള്‍ക്ക് നല്ലസമയം, മംഗള കര്‍മ്മങ്ങളിൽ നടക്കും, വ്യവഹാരവിജയം,ദേവാലയ ദര്‍ശനം നടത്തും, കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം.
കേട്ട: വിവിധ വിഷയങ്ങളില്‍ താല്പര്യം തോന്നും, പുതിയ ഗൃഹോപരണങ്ങള്‍ വാങ്ങിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കും. മറ്റുള്ളവരില്‍ നിന്നുള്ള ഉപദ്രവം കുറയും, കുടുംബ പരമ്പയില്പെട്ടവരുടെ സാന്നിധ്യം ഗൃഹത്തില്‍ ഉണ്ടാകും.
മൂലം: തൊഴില്‍ മേഖലയില്‍ അംഗീകാരത്തിനും പ്രശംസയ്കും സാദ്ധ്യത, ഔദ്യോഗികമായി ദൂരയാത്രകള്, ലോണുകള്‍ എളുപ്പത്തില്‍ അനുവദിച്ചു കിട്ടും. സന്താനസുഖം, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും, കുടുംബസുഖം, ശത്രുക്കളെ പരാജയപ്പെടുത്തും.
പൂരാടം: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും, കുടുംബ ജീവിതത്തില്‍ ശാന്തിയും സമാധാനവും കളിയാടും.
ഉത്രാടം: കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, നേതൃത്വ പാടവം കാഴ്ച്ചവയ്ക്കും, ധനനേട്ടം, സുഖാനുഭവങ്ങള്‍, ധനപരമായി ഉയര്‍ച്ച. ദൈവാധീനം ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്ക്കും.
തിരുവോണം: കൃഷിഗുണം, സ്ത്രീഗുണം, ദാമ്പത്യസുഖം, ആഭരണലാഭം, സുഖാനുഭവങ്ങള്‍ വിട്ടു വിട്ടു അനുഭവിക്കും, ആരോഗ്യ പരിപാലനം നടത്തും, പുതിയ അവസരങ്ങള്‍ ലഭിക്കും.
അവിട്ടം: മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി. ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, എല്ലാരംഗത്തും അഭിവൃദ്ധി, ആഗ്രഹ സാഫല്ല്യം കിട്ടും, പ്രാര്‍ഥനക്ക് ഫലം കിട്ടും.
ചതയം: അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, കര്‍ഷകര്‍ക്ക് ലാഭം.വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, തൊഴില്‍ മേഖല ഉഷാറാകും.
പൂരുരുട്ടാതി: ശ്രദ്ധാപൂര്‍വ്വം ജോലി നിര്വഹിച്ചില്ലങ്കില് തൊഴില്‍ നഷ്ടം സംഭവിക്കും, ധനചെലവ്, ദൂരയാത്രാ ക്ലേശം, ഉന്നതരില്‍ നിന്നും വിഷമങ്ങള്‍, ശത്രുവര്‍ദ്ധന.ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, അപായഭീതി.
ഉത്തൃട്ടാതി: യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, സ്വന്തം ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും. പ്രതികൂലമായ പരിതസ്ഥിതികളില്‍ മനോധൈര്യം പ്രകടിപ്പിക്കും. ജനപ്രീതിയും അംഗീകാരവും.
രേവതി: എല്ലാരംഗത്തും പരാജയം, അപായഭീതി.ശത്രു ദോഷം,രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യ സുഖക്കുറവ്. ബന്ധുക്കളുടെ എതിര്‍പ്പുകള്‍.അധികാര മോഹം. ശാന്തതയും സമാധാനവും പുലര്‍ത്തണം, വികാര വിക്ഷോഭങ്ങൾ നിയന്ത്രിക്കണം.