നക്ഷത്രം ഇതാണോ? നല്ല ബന്ധങ്ങൾ വന്നുചേരും, എല്ലാ രംഗത്തും നേട്ടം, നിങ്ങളെ ഭാഗ്യം കടാക്ഷിക്കും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മെയ് 22 - 1201 ഇടവം 8 വെള്ളിയാഴ്ച. (50 നാഴിക 05 വിനാഴിക വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം) [ഷഷ്ടി തിഥി 0 നാഴിക 47 വിനാഴിക വരെ ശേഷം സപ്തമി തിഥി 57 നാഴിക 27 വിനാഴിക വരെ ] (രാഹുകാലം 10.30 മണി 12 മണി വരെ)
അശ്വതി: നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. വിവാഹ ആലോചനകളില്‍ തീരുമാനങ്ങൾ ഉണ്ടായേക്കും, സന്താനലാഭം, ഉപരിപഠനത്തില്‍ മികവ് പ്രകടിപിക്കും, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി.
ഭരണി: നന്നായി ശ്രമിച്ചാൽ വിജയിക്കാന്‍ കഴിയും. കലാകാരന്മാര്‍ക്ക് നല്ല സമയം, വശ്യമായി സംസാരിക്കും. പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും. ചിലകാലാഭിലാഷങ്ങള്‍ പൂവണിയും.
കാര്‍ത്തിക: പുരോഗതി കൈവരും. പുതിയ പ്രവൃത്തി മേഖലയില്‍ ശോഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലഘട്ടമാണ്, കലാകായിക പ്രവര്‍ത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും. ഇഷ്ട വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.
രോഹിണി: ഗുണകരമായ മാറ്റങ്ങള്‍ക്കുവേണ്ടി ശ്രമം തുടങ്ങാം. കുടുംബത്തിലെ അസ്വസ്ഥതകള്‍ അകലും, കുടുംബാംഗങ്ങളില്‍പ്പെട്ടവരുടെ സഹകരണവും സഹോദരസ്ഥാനീയരുടെ സഹായവും ഇഷ്ടജന സഹായവും ലഭിക്കും.
മകയിരം: ഏതുകാര്യത്തിലും വളരെ ശ്രദ്ധാപൂര്‍വ്വം ഇടപെടുക. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്ക് സാദ്ധ്യത കാണുന്നുണ്ട്. അന്യഗൃഹ വാസം, നേത്ര - ഉദര രോഗം, വിനോദങ്ങളില്‍ അമിത താത്പര്യം.
തിരുവാതിര: ധനപ്രാപ്തി, സുഖസൗകര്യങ്ങള്‍, പുതിയ സംരഭങ്ങള്‍, അകലെ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഉദ്യോഗം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ജാതകനും സന്താനത്തിനും സാദ്ധ്യത.
പുണര്‍തം: ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടും. ഉദര രോഗങ്ങളുള്ളവര്‍ സൂക്ഷിക്കുക. രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷമത പുലര്‍ത്തണം. പുണ്യ സങ്കേതങ്ങള്‍ സന്ദര്‍ശിക്കും. ശത്രുക്കളുടെ ശല്യം കുറയും.
പൂയം: വിവാഹ കാര്യങ്ങളില്‍ തീരുമാനം. സാമ്പത്തീക പ്രയാസങ്ങള്‍ക്ക് കുറവ് വരും. ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കും, അത്ഭുതകരമായ ഉയര്‍ച്ച ഉണ്ടാകും, ആരോഗ്യനിലയില്‍ പ്രത്യേക ശ്രദ്ധ വേണം.
ആയില്യം: കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍. വിവാഹാലോചനകള്‍ക്ക് ഫലമുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അനുകൂലമായി വരും. ഉദ്യോഗ സ്ഥാനക്കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം, സത്സംഗങ്ങളിൽ പങ്കെടുക്കും.
മകം: ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള തീരുമാനമുണ്ടാകും. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും.
പൂരം: അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി നേടും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് ശ്രമിക്കും. വിദേശയാത്ര, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഒഴിവാക്കണം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ നേടിയെടുക്കും.
ഉത്രം: വിദ്യാര്‍ത്ഥികള്‍ക്ക് പുരോഗതിയുണ്ടാകും. സന്തോഷം നിറഞ്ഞസമയം, സ്ത്രീകൾക്ക് ഗുണാനുഭവങ്ങള്‍, കര്‍മ്മരംഗത്ത് ഉന്നതസ്ഥാനം ലഭിക്കും, കേസില്‍ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും.
അത്തം: എതിര്‍പ്പുകളെ അതിജീവിക്കും. പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം ലഭിക്കും, ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും. ശിക്ഷാനടപടികളില്‍ നിന്നും മോചനം. പ്രണയബന്ധങ്ങളില്‍ വിജയം.
ചിത്തിര: യാത്രകൾ ഗുണപ്രദമാകും. പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി, യാത്രമൂലംഗുണം. ആദരവ് ലഭിക്കും, ഭൂസ്വത്ത് ലഭിക്കാന്‍ യോഗം, അനുകൂലസ്ഥലത്ത് ലഭിക്കും.
ചോതി: കാർഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക, വാശി മാത്സര്യബുദ്ധി ഇവ ഉപേക്ഷിക്കണം, പ്രണയത്തില്‍ ചെന്ന് ചാടരുത്, കുടുംബസ്വത്ത് ലഭിക്കും. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും.
വിശാഖം: ഭാര്യാഭര്‍തൃബന്ധത്തിൽ വിള്ളലുണ്ടാകാന്‍ സാദ്ധ്യത. സ്വജനകലഹം, ബന്ധുവിരോധം ഇവ സംഭവിച്ചേക്കാം. ഓഹരി വിപണിയില്‍ പണം നഷ്ടം വരും, അഗ്‌നി സൂക്ഷിക്കണം. വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം.
അനിഴം: പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. പൊതു ജനങ്ങളുമായി വാക്കുതര്‍ക്കത്തിൽ ഏര്‍പ്പെടും. മംഗളകര്‍മ്മ തടസവും സ്വര്‍ണ്ണം - ധനം ഇവ നഷ്ടവും, പ്രവര്‍ത്തന രംഗത്ത് പരാജയം നേരിടും.
കേട്ട: പലവിധ നേട്ടങ്ങള്‍ ഉണ്ടാകും. വിദേശതൊഴിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാദ്ധ്യത തെളിയും. വിദേശ നിര്‍മിത വസ്തുക്കള്‍ ലഭിക്കും, അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം, രാഷ്ട്രീയ സമ്മര്‍ദ്ധത്തിനു വിധേയമായി പ്രവര്‍ത്തിക്കും.
മൂലം: കച്ചവടക്കാര്‍ക്ക് ചില പ്രതിസന്ധികള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനരംഗത്ത് വിഷമങ്ങള്‍ അനുഭവപ്പെടും. ആരോഗ്യ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കര്‍മ്മതടസം, ദുരിതങ്ങള്‍.
പൂരാടം: തുടര്‍ച്ചയായ ശ്രമംകൊണ്ട് കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം കാണുന്നുണ്ട്. കലാസാമൂഹിക സാംസ്‌ക്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയും. മാനസിക ഉണര്‍വ് വര്‍ദ്ധിക്കും.
ഉത്രാടം: ജാഗ്രതയോടെ ശ്രമിച്ചാൽ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ചില തീരുമാനങ്ങള്‍ ഉണ്ടാകും. മാനസിക അസ്വസ്ഥതകള്‍ ശമിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടസ്ഥലത്ത് ജോലി ലഭിക്കും. വിദ്യാനിലവാരം ഉയര്‍ത്താന്‍ കഴിയും.
തിരുവോണം: വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതു കര്‍മ്മവും വളരെ ശ്രദ്ധിച്ചു ചെയ്താല്‍ വിജയമാകും. ആരോഗ്യനില തൃപ്തികരം, അവിചാരിത ധനലാഭം ഉണ്ടാകും. യുക്തിപൂര്‍വ്വം ചിന്തിച്ച് പ്രവര്‍ത്തിക്കുക. റിയല്‍ എസ്‌റ്റേറ്റ് മേഘലയില്‍ ഇടപെടും.
അവിട്ടം: വ്യവഹാരവിജയം,ബന്ധുബലം വർദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങൾ. ദീര്‍ഘനാളായി കൊണ്ടുനടന്ന മോഹങ്ങള്‍ പൂവണിയും, ശുപാര്‍ശ - ജാമ്യം നില്‍ക്കല്‍, ഇവ ഗുണം ചെയ്യും.
ചതയം: സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ കൈവരും. മറ്റുള്ളവരുടെ ആദരവ് നേടും, ആരോഗ്യ വര്‍ദ്ധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക. നല്ല ബന്ധുക്കള്‍, സൂഹൃത്തുക്കള്‍ എന്നിവ ലഭിക്കും.
പൂരുരുട്ടാതി: ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ വന്നുചേരാം. അകാരണമായ ഭയം, അപമാനം, ജീവിതത്തിൽ അസ്ഥിരത, അപവാദങ്ങള്‍, വൃത്തിയില്ലായ്‌മ, സാമ്പത്തിക ബാദ്ധ്യത.
ഉതൃട്ടാതി: മാരക പ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരും, അയല്‍ക്കാരുമായി കലഹിക്കാനിടവരും. ദുഃഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങള്‍.
രേവതി: അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. കര്‍മ്മരംഗത്ത് പ്രതികൂലമായ മാറ്റങ്ങള്‍ക്കും ഇടയുണ്ട്. ജോലി സംബന്ധമായ അലച്ചില്‍, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്‌മ, വിരഹം, സ്ഥാനഭ്രംശം.