ഈ നക്ഷത്രത്തിൽ ജനിച്ച രാഷ്‌ട്രീയ പ്രവർത്തകർക്ക് പൊതുജന പിന്തുണ നഷ്‌ടപ്പെടും, ശത്രുദോഷവുമുണ്ടാകാൻ സാദ്ധ്യത
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മെയ് 28 1201 ഇടവം 14 വ്യാഴാഴ്ച (05 നാഴിക 07 വിനാഴിക വരെ ചിത്തിര നക്ഷത്രം ശേഷം വിശാഖം നക്ഷത്രം )
(ദ്വാദശി തിഥി 04 നാഴിക 39 വിനാഴിക വരെ ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )
അശ്വതി: പൊതുരംഗത്തുള്ള എതിർപ്പുകൾ അവസാനിക്കും, സ്വന്തക്കാരുടെ സഹായത്താൽ വ്യാപാരം വിപുലമാക്കും. അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും. കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.
ഭരണി: ദാമ്പത്യ കലഹങ്ങൾ ഒഴിവാകും, ആഡംബര വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, കാര്യങ്ങൾ അനുകൂലമാകും, പ്രയത്നം സഫലമാകും. ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും.
കാർത്തിക: കായികരംഗത്ത് അർഹമായ സ്ഥാനങ്ങൾ ലഭിക്കും, സ്വകാര്യസ്ഥാപന നടത്തിപ്പിൽ നേട്ടങ്ങൾ ഉണ്ടാകും, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും.
രോഹിണി: തൊഴിൽരംഗത്ത് പുരോഗതി കുറയുകയും മേലുദ്യോഗസ്ഥരുടെ വിദ്വേഷം സമ്പാദിക്കുകയും ചെയ്യും, സന്താനങ്ങൾ മൂലം സന്തോഷം കിട്ടും, കലാമത്സരങ്ങളിൽ വിജയം. ബന്ധുക്കൾ ശത്രുക്കളാകും.
മകയിരം: ഔദ്യോഗിക കാര്യങ്ങളിൽ സമാധാനം ഉണ്ടാവും, തൊഴിൽ മാറ്റത്തിന് യോഗമുണ്ട്, സുഖാനുഭവങ്ങൾ, സ്വന്തം തൊഴിൽ സ്ഥാപനത്തിന് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും.
തിരുവാതിര: വാഹന ഗുണവും യാത്രകളിൽ സൗഭാഗ്യങ്ങളും ഉണ്ടാകാനും സാദ്ധ്യതയുണ്ട്, നൂതന പദ്ധതികൾ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കും, സ്ത്രീകളാൽ സുഖാനുഭവങ്ങൾ ലഭിക്കും.
പുണർതം: സ്വകാര്യ സ്ഥാപനത്തിൽ ശമ്പള വർദ്ധനവിന് സാദ്ധ്യത, സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ അനുകൂലമായ നിലപാട് ഉണ്ടാകും, ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
പൂയം: തൊഴിൽസ്ഥലത്തെ തർക്കങ്ങൾ പരിഹരിക്കപ്പെടും, മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടിയെടുക്കും, ദാമ്പത്യസുഖം. വിദ്യാ വിജയം, വിദേശ വാസം ഗുണപ്രദം.
ആയില്യം: സഹോദരങ്ങളുമായിട്ട് ഉള്ള ബന്ധം മെച്ചപ്പെടും, അന്യദേശ വാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും, ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിന് തക്ക പ്രതിഫലം കിട്ടും.
മകം: ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ തടസ്സങ്ങൾ ഉണ്ടാകും, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും, ദുരിതങ്ങൾ, ബദ്ധപ്പാടുകൾ.
പൂരം: ധനം സമ്പാദിക്കാൻ ഉള്ള മാർഗങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം, കലാരംഗത്ത് നിന്നും അംഗീകാരങ്ങൾ ലഭിക്കും, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി.
ഉത്രം: ഔദ്യോഗിക രംഗത്ത് കൂടുതൽ കരുതൽ അവശ്യമാണ്, വിവാഹ ആലോചനകൾക്ക് തടസ്സങ്ങൾ നേരിടും. പങ്ക്കച്ചവടത്തിൽ നഷ്ടം, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.
അത്തം: കച്ചവട സംരംഭത്തിനുള്ള തടസങ്ങൾ മാറിക്കിട്ടും, ജീവിത പങ്കാളിക്ക് തൊഴിലിൽ മേന്മ ഉണ്ടാകും, മനസ്സിൽ ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടന്നതിൽ അത്ഭുതപ്പെടും, അംഗീകാരവും ആദരവും.
ചിത്തിര: പരസ്പര ധാരണയോടു കൂടിയുള്ള പ്രവർത്തനങ്ങൾ വിജയപ്രാപ്തി നേടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കും, സ്ത്രീകൾ വഴി സുഖവും സമാധാനവും, ആഗ്രഹസാഫല്ല്യം.
ചോതി: അസാദ്ധ്യമാണ് എന്ന് കരുതിയ കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കാൻ പറ്റും, അവകാശ തർക്കങ്ങളിൽ അനുകൂല വിധി സമ്പാദിക്കും, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, പുതിയ അവസരങ്ങൾ കിട്ടും.
വിശാഖം: കുടുംബത്തിൽ സന്തോഷം സമാധാനം എന്നിവ നിലനിർത്താൻ ശ്രമിക്കണം, തൊഴിൽ മാറ്റം ഗുണകരമാകും, പുതിയ സംരംഭങ്ങൾ, ശുഭാപ്തി വിശ്വസം വർദ്ധിക്കും, മനഃസുഖം.
അനിഴം: ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും, രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജന പിന്തുണ നഷ്ടപ്പെടും, ശത്രു ദോഷം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ.
കേട്ട: കുടുംബബന്ധങ്ങളിൽ സമചിത്തത പാലിക്കണം, ലഹരിയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം, സ്ത്രീകൾക്ക് അംഗീകാരം. ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.
മൂലം: സ്ത്രീകൾക്ക് അന്യദേശത്ത് ജോലി സാദ്ധ്യതയോ ധന സഹായമോ ലഭിക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറയും, സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി. വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.
പൂരാടം: സന്താനത്തിന്റെ തൊഴിൽ നേട്ടത്തിന് ഉന്നതതല ബന്ധങ്ങൾ സഹായകരമാകും. കച്ചവട സംബന്ധമായ തർക്കങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവും, ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും.
ഉത്രാടം: അയൽക്കാരുമായുള്ള വസ്തു തർക്കത്തിന് പരിഹാരം ലഭിക്കും, കർമ്മരംഗത്ത് ഗുണകരമായ പരിവർത്തനങ്ങൾ സംഭവിക്കും, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ധനാഗമത്തിനു അനുകൂലമായ സാഹചര്യങ്ങൾ.
തിരുവോണം: സന്താനത്തിന്റെ മംഗല്യ തടസ്സം മാറി കിട്ടും, പുതിയ തൊഴിൽരംഗത്ത് ശമ്പള വർദ്ധനയുണ്ടാകും, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ശത്രു ജയം, ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പ തടസ്സം മാറി കിട്ടും.
അവിട്ടം: മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ തലവേദനയാവും, അപകടഘട്ടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടും, കളത്രദുഃഖം, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല.
ചതയം: ക്ഷമ ഇല്ലാത്ത സംസാരങ്ങളും മുൻകോപവും ആപത്ത് വരുത്തി തീർക്കും, ഏത് കാര്യം ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. ആരോഗ്യപരമായി കരുതൽ വേണം, മാനഹാനി.
പൂരുരുട്ടാതി: കുടുംബ സൗഖ്യം കുറയും, ആരോഗ്യപരമായ കാര്യങ്ങളെല്ലാം കൂടുതൽ ശ്രദ്ധിക്കണം, വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, സാമ്പത്തികമായി അരക്ഷിതാവസ്ഥ ഉണ്ടാകും, ദു:ശ്ശീലങ്ങൾ ഒഴിവാക്കണം.
ഉത്തൃട്ടാതി: ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ കുടുംബ കാര്യങ്ങളിൽ മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കണം. കരാറുകളിൽ ഏർപ്പെടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, അന്യദേശവാസം.
രേവതി: കുടുംബ ബന്ധത്തിൽ സമചിത്തത പാലിക്കണം, വ്യക്തിപരമായുള്ള നേട്ടമുണ്ടാകുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തരുത്, പുറമേ നിന്നുള്ള സഹായങ്ങൾ കുറയും, അയൽകാരുമായി അകാരണമായി ഇടയാൻ ഇടവരും.