ഡയലോഗ് പഠിപ്പിച്ചത് ടൊവിനോ ചേട്ടൻ, 'അതിരടി'യിൽ പ്രേക്ഷകർ തിരിച്ചറിഞ്ഞു; മോഡലിംഗ് സിനിമയിലെത്തിച്ച ആൻമിയ

Tuesday 19 May 2026 12:44 PM IST

ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​ടൊ​വി​നോ​ ​തോ​മ​സ്,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​ർ​ ​നാ​യ​ക​ന്മാ​രാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​അ​രു​ൺ​ ​അ​നി​രു​ദ്ധ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'അ​തി​ര​ടി' എന്ന ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് നേടുന്നത്. ഡോ.​ ​അ​ന​ന്തു​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​അ​ന​ന്തു​ ​എ​സും,​ ​ബേ​സി​ൽ​ ​ജോ​സ​ഫ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ ​ ​ബാ​ന​റി​ൽ​ ​ബേ​സി​ൽ​ ​ജോ​സ​ഫും​ ​ചേ​ർ​ന്ന് നിർമിച്ച ചിത്രത്തിൽ ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​​​ ​റി​യ​ ​ഷി​ബു,​​​ ​സെ​റി​ൻ​ ​ശി​ഹാ​ബ് ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.​ ​

മൾട്ടി സ്റ്റാർ ചിത്രത്തിൽ താരങ്ങൾക്കൊപ്പം മത്സരിച്ച് അഭിനയിച്ച ഒരു ബാലതാരം ഏറെ ജനശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ ടൊവിനോയുടെ മകളായി അഭിനയിച്ച ആൻമിയ ആന്റണിയാണ് അത്. എറണാകുളം ഉദയംപേരൂർ കണ്ടനാട് സ്വദേശിയായ ഈ 11കാരിയാണ് ദേവൂ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്. തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് കേരളകൗമുദി ഓൺലെെനോട് സംസാരിക്കുകയാണ് ആന്റണി - ലൗലിൻ ദമ്പതികളുടെ മകൾ ആൻമിയ.

തുടക്കം രണ്ടുവർഷം മുൻപ്

സിനിമ മേഖലയിലേക്ക് വരാൻ ഏറെ ആഗ്രഹിച്ചിരുന്ന ആളാണ് ഞാൻ. അതിലേക്കെത്താൻ ഞാൻ ആദ്യം തിരഞ്ഞെടുത്ത വഴി മോഡലിംഗ് ആയിരുന്നു. അവിടെ നിന്നാണ് സിനിമയിലേക്ക് എത്തിയത്. രണ്ടുവർഷം മുൻപാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ചെറുതും വലുതുമായ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ഞാൻ അഭിനയിച്ചിട്ടുണ്ട്. തുടരും,​ ഹൃദയപൂർവം,​ ഓഫീസർ ഓൺ ഡ്യൂട്ടി,​ ഓട്ടംതുള്ളൽ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിരടിയിലാണ് കൂടുതൽ പേർ എന്നെ തിരിച്ചറിഞ്ഞത്. എനിക്ക് ഒരു ചേച്ചിയും ചേട്ടനുമാണ് ഉള്ളത്. ചേച്ചിക്കും ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്.

ലോക്കേഷനും 'അതിരടി'

അതിരടി സിനിമയിലെ ലോക്കേഷൻ വളരെ നല്ല രസകരമായിരുന്നു. ടൊവിനോ ചേട്ടനൊപ്പം ലുഡോ എല്ലാം കളിച്ചു. ഷൂട്ടിംഗിന്റെ അവസാന ദിവസം നല്ല സങ്കടം തോന്നി. ഓഡിഷൻ വഴിയാണ് ഞാൻ അതിരടിയിൽ എത്തുന്നത്. സെറ്റിൽ എപ്പോഴും ചിരിച്ച മുഖവുമായാണ് ടൊവിനോ ചേട്ടൻ വരുന്നത്. ചേട്ടന്റെ അഭിനയത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസിലായി. ടൊവിനോ ചേട്ടൻ എനിക്ക് ഡയലോഗ് വായിച്ചുതരുകയും പറഞ്ഞുതരുകയും ചെയ്തിരുന്നു. ബേ​സി​ൽ​ ​ ചേട്ടനുമായി കോമ്പിനേഷൻ സീൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ സെറ്റിൽ ഇവരെയെല്ലാം കണ്ടു.

പുതിയ സിനിമകൾ

ജയസൂര്യ നായകനായി റിലീസിന് ഒരുങ്ങുന്ന കത്തനാരിൽ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. ഒരു ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്. ചില സിനിമകളിൽ നിന്ന് വിളിച്ചു. അതിന്റെ ഓഡിഷനുകളിൽ പങ്കെടുക്കുന്നുണ്ട്. ഒരു നല്ല നടിയാകണമെന്നാണ് എന്റെ ആഗ്രഹം. ഒരു സിനിമയിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുമുണ്ട്. അതിന് എല്ലാവരുടെയും പിന്തുണയും എനിക്ക് ആവശ്യമാണ്.