വാഹനാപകടത്തിൽ മരിച്ചു എന്ന് പ്രചാരണം, രൂക്ഷമായി പ്രതികരിച്ച് അഭിലാഷ് പിള്ള
വാഹനാപകടത്തിൽ താൻ മരിച്ചെന്ന വ്യാജ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഇന്നലെ താൻ വാഹനാപകടത്തിൽ മരിച്ചു എന്ന വാർത്ത അറിഞ്ഞ് പലരും തന്നെ ഫോണിൽ ബന്ധപ്പെട്ട് ഓക്കെ അല്ലെ എന്നൊക്കെ ചോദിച്ചുവെന്ന് അഭിലാഷ് പിള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ബൈപ്പാസ് സർജറി കഴിഞ്ഞിരിക്കുന്ന തന്റെ അച്ഛൻ ഇതൊക്കെ കണ്ടാലുള്ള അവസ്ഥ എന്താകുമെന്നും അഭിലാഷ് പിള്ള ചോദിക്കുന്നു. ഈ വാർത്തയുടെ അണിയറ പ്രവത്തകരെ അറിയാമെന്നും പക്ഷേ പ്രതികരിക്കാൻ സമയം ഇല്ലെന്നും അഭിലാഷ് പിള്ള പറഞ്ഞു.
ഇന്ന് രാവിലെ മുതൽ പല സുഹൃത്തുക്കളും , മീഡിയ പ്രവർത്തകരും വിളിച്ച് ഞാൻ k ആണോ എവിടെയുണ്ട്എന്നൊക്കെ തിരക്കിയപ്പോൾ ഇതാണ് കാരണം എന്നറിഞ്ഞില്ല, ഇന്നലെ ഞാൻ വാഹനാപകടത്തിൽ മരിച്ചു എന്ന് പലർക്കും വാർത്ത കിട്ടി, 3 ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോൺ ഉപയോഗം കുറവായത് കൊണ്ട് ഞാൻ ഈ വാർത്ത അറിഞ്ഞില്ല, ഇന്ന് കൂടി എറണാകുളം വെൽകെയർ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയപ്പോഴും എനിക്ക് ജീവനുണ്ടായിരുന്നു, ഈ വാർത്തയൊക്കെ വീട്ടിൽ ഇരിക്കുന്ന എന്റെ ബൈപാസ് സർജറി കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാൽ ഉള്ള അവസ്ഥ. ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ അറിയാം പക്ഷേ പ്രതികരിക്കാൻ സമയം ഇല്ല. എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത് ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയ എല്ലാവരോടും നന്ദിയെന്നും അഭിലാഷ് പിള്ള പറഞ്ഞു.