ത്രില്ലടിപ്പിക്കാൻ പൊലീസ് ക്രൈം, 'ഉയിർ' ജൂൺ 26ന്
റോഷൻ മാത്യു നായകനായി എം പദ്കുമാർ സംവിധാനം ചെയ്യുന്ന പൊലീസ് ക്രൈം സ്റ്റോറി ഉയിർ ജൂൺ 26ന് തിയേറ്രറിൽ. ജോസഫിനുശേഷം എം. പദ്മാകുമാർ വീണ്ടും പൊലീസ് ക്രൈം സ്റ്റോറിയുമായി എത്തുന്ന ചിത്രത്തിൽ ശ്രുതി മേനോൻ ആണ് നായിക. വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് ഇമ്മോഷണൽ ക്രൈം ത്രില്ലറായിട്ടാണ് ചിത്രത്തിന്റെ അവതരണം. ശ്രുതി മേനോൻ ആണ് നായിക. ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇൻസ്പക്ടർ അൻഷാദിന്റെ മൂല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് തിരക്കഥ . ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി , വിതരണം വൗ സിനിമാസ് .