പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ, ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

Friday 22 May 2026 4:00 PM IST

എ ടി സിനിമാസിന്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമ്മിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന " ഇല്ലിക്കൽ റിവഞ്ച്" എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത്. സുൽത്താൻബത്തേരി താളൂർ അൾട്ടി ബോസ് സ്റ്റുഡിയോയിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

കോളേജ് പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഒരു പ്രണയകഥയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രമാണ് ഇല്ലിക്കൽ റിവഞ്ച്.

ഉടൻ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം മലയാളത്തിലെ പ്രശസ്ത സിനിമാ താരങ്ങളും അഭിനയിക്കുന്നു. വയനാട്, ഊട്ടി, മൈസൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ

ബാനർ - എ ടി സിനിമാസ്, രചന, സംവിധാനം - സത്യദാസ് കാഞ്ഞിരംകുളം, നിർമ്മാണം - ഗോകുലം തുളസീധരൻ, എഡിറ്റിംഗ്, ഛായാഗ്രഹണം - വിവേക് വിൻസന്റ്, സംഗീതം - ഗോപൻ സാഗരി, ഗാനരചന - രാജേഷ് അറപ്പുര, വിനോദ് , അജിത് ഊരൂട്ടമ്പലം, ഗീതാ ഭാസ്‌കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - മധു പി നായർ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് ചീരാൽ, കല - രാകേഷ് ചെറുവടി, ചമയം - സ്റ്റെഫി രൂപേഷ്, ഡിസൈൻസ്- അനിൽ ചുണ്ടേൽ, പിആർഓ - അജയ് തുണ്ടത്തിൽ.