ബോളിവുഡ് താരം മലൈകയുടെ സ്വകാര്യ ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.തന്റെ കാഴ്ചപ്പാടുകളിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് മകൻ അർഹാൻ എന്ന് മലൈകയുടെ വെളിപ്പെടുത്തൽ ആണ് ശ്രദ്ധ നേടുന്നത് . "അമ്മേ, ഞാൻ വിവാഹം കഴിക്കാൻ പോകുന്നില്ല, അതുകൊണ്ട് പേരക്കുട്ടികൾ വേണമെന്ന ആഗ്രഹം അമ്മ മറന്നേക്കൂ," എന്ന് അർഹാൻ തന്നോട് പറഞ്ഞതായി മലൈക വെളിപ്പെടുത്തി. "വായു മലിനീകരണം ഇത്രയും രൂക്ഷമായ ഈ ലോകത്തേക്ക് എന്തിനാണ് ഞാൻ കുട്ടികളെ കൊണ്ടുവരുന്നത്? അതിന് മാത്രം മൂല്യമൊന്നും ഇപ്പോഴത്തെ ലോകത്തിനില്ല," എന്നായിരുന്നു മകന്റെ മറുപടി. ഇത് കേട്ട് താൻ അത്ഭുതപ്പെട്ടെന്നും എന്നാൽ ജീവിതത്തിലെ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോകണമെന്നാണ് താൻ മകനോട് പറഞ്ഞെന്നും മലൈക പറയുന്നു.
1998ലായിരുന്നു സൽമാൻ ഖാന്റെ സഹോദനും നടനുമായ അർബാസ് ഖാനും മലൈകയും തമ്മിലുള്ള വിവാഹം. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. 2017 മേയ് 11ന് ഇവർ വിവാഹമോചിതരായി. ഇവരുടെ ഏകമകനാണ് അർഹാൻ. രശ്മിക മന്ദാന നായികയായി എത്തിയ ' തമ്മ' എന്ന ചിത്രത്തിലെ 'പോയ്സൺ ബേബി' എന്ന ഗാനത്തിലാണ് മലൈകയെ അവസാനം കണ്ടത്.