രവീന്ദ്രൻ ഇനി ജോർജ് അങ്കിൾ
Friday 15 May 2026 1:10 AM IST
ബ്ളോക് ബസ്റ്റർ ചിത്രം വാഴ 2 ലെ ബെന്നി ബ്രോ എന്ന കഥാപാത്രത്തിലൂടെ ജെൻ സിയുടെയും ജെൻ ആൽഫയുടെയും മനം കവർന്ന രവീന്ദ്രൻ വീണ്ടും പുതുമുഖങ്ങൾക്കൊപ്പം സുപ്രധാന കഥാപാത്രമായെത്തുന്നു. നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ മകൻ ജിം സംവിധായകനാകുന്ന ഫാന്റം 5 എന്ന ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം ജോർജ് അങ്കിൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ബെന്നി ബ്രോ ഹിറ്റായതോടെ രവീന്ദ്രന്റെ പഴയ കാല സിനിമകൾ തേടിപ്പിടിച്ചു കാണുകയാണ് പുതുതലമുറ. തമിഴകത്ത് ഒരു വർഷത്തിലേറെക്കാലം തകർത്തോടിയ രവീന്ദ്രന്റെ ആദ്യ ചിത്രമായ ഒരു തലൈ രാഗം യൂ ട്യൂബിൽ പുതു തലമുറ ഇപ്പോൾ ആവേശത്തോടെ കാണുകയാണത്രേ! ഇടുക്കി ഗോൾഡിന് ശേഷം തനിക്ക് വീണ്ടുമൊരു കിടുക്കൻ വേഷം കിട്ടിയതിന്റെയും അത് പ്രേക്ഷകരൊന്നടങ്കം ഏറ്റെടുത്തതിന്റെയും ആവേശത്തിലാണ് രവീന്ദ്രൻ.