സീരിയൽ താരങ്ങളായ ജിഷിനും അമേയ  നായരും വിവാഹിതരായി; വീഡിയോ

Saturday 23 May 2026 11:26 AM IST

സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുതാരങ്ങൾക്കും സുഹൃത്തുക്കളും ആരാധകരും ആശംസകൾ അറിയിച്ചു.

നടി വരദയാണ് ജിഷിൻ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും നാലുവർഷംമുൻപ് വിവാഹമോചിതരായി. അമേയയുടെയും രണ്ടാം വിവാഹമാണ്. ഈ ബന്ധത്തിൽ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അതിൽനിന്നും മാറ്റമുണ്ടായത് അമേയയുടെ വരവോടെ ആണെന്നും മുൻപ് ജിഷിൻ പറഞ്ഞിരുന്നു. ജിഷിനോട് സഹതാപത്തിൽ നിന്നാണ് തനിക്ക് പ്രണയം തോന്നിയതെന്ന് മുൻപ് അമേയയും വെളിപ്പെടുത്തിയിരുന്നു.

'ജിഷിനോട് സഹതാപത്തിൽ നിന്നാണ് എനിക്ക് പ്രണയം തോന്നിയത്. ഞങ്ങൾക്ക് പരസ്പരം അഡ്ജസ്​റ്റ് ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. എല്ലാവർക്കും പ്രശ്നങ്ങളുണ്ടല്ലോ? ഞാൻ ഒരു സീരിയലിൽ നായികയുടെ ഭർത്താവിനെ തട്ടിയെടുക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജീവിതത്തിലും ഞാൻ അങ്ങനെയാണെന്ന തരത്തിലുളള കമന്റുകളാണ് വരുന്നത്.

ജിഷിനും ആദ്യഭാര്യയും സെലിബ്രി​റ്റികളാണ്. അതുകൊണ്ടുതന്നെ വിവാഹമോചിതരായ കാര്യം ഇരുവരും ആദ്യം പുറത്തുപറഞ്ഞിരുന്നില്ല. അവർ വേർപിരിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞതിനുശേഷമാണ് ഞാനും ജിഷിനും കണ്ടുമുട്ടുന്നത്. അധികമാർക്കും ഇതൊന്നും അറിയില്ല. ഒരു സീരിയലിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളായത്. ആറ് മാസം കഴിഞ്ഞപ്പോഴേയ്ക്കും സൗഹൃദത്തിനും അപ്പുറത്തേക്കുളള ഒരു അവസ്ഥ ഉണ്ടായി.

ഞങ്ങൾ ജീവിതകാലം മുഴുവനും ഒരുമിച്ച് ജീവിക്കും. മകനെ കാണാൻ ഞാൻ ജിഷിനെ അനുവദിക്കില്ലെന്ന് പലരും പറയുന്നുണ്ട്. എനിക്ക് അതിന്റെ ആവശ്യമില്ല. എനിക്കും രണ്ട് കുട്ടികളുണ്ട്. അവരെ ഞാനും ഇടയ്ക്ക് പോയി കാണാറുണ്ട്'- അമേയ അന്ന് പറഞ്ഞു.