‌വിജ‌യ്‌യുടെ അമ്മയെ കെട്ടിപ്പിടിച്ച് തൃഷ,​ സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻനിരയിൽ തിളങ്ങി താരം

Sunday 10 May 2026 7:09 PM IST

തമിഴ്നാട് മുഖ്യമന്ത്രിയായി ദളപതി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു നടി തൃഷ കൃഷ്ണൻ. വിജയ്‌യുടെ അടുത്ത സുഹൃത്തായ തൃഷയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻനിരയിൽ തന്നെയായിരുന്നു സ്ഥാനം. അമ്മ ഉമാ കൃഷ്ണനൊപ്പം എത്തിയ തൃഷ സദസിനെ കൈയുയർത്തി അഭിവാദ്യം ചെയ്തു. തുടർന്ന് വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനെയും ശോഭയെയും കണ്ടു. വിജയ്‌യുടെ അമ്മ ശോഭയെ അടുത്തുപോയി ആലിംഗനം ചെയ്തിട്ടാണ് തൃഷ സ്വന്തം സീറ്റിൽ വന്നിരുന്നത്.

ഇളം നീല നിറത്തിലുള്ള പട്ടുസാരിയാണ് തൃഷ ധരിച്ചിരിക്കുന്നത്. ബീജ് നിറത്തിലുള്ള എംബ്രോയിഡറി വർക്ക് വരുന്ന ബ്ലൗസ് ആണ് ഇതിനൊപ്പം പെയർ ചെയ്‌തിരിക്കുന്നത്. സാരിക്ക് ചേരുന്ന രീതിയിൽ ഡയമണ്ടും റൂബിയും കല്ലുകൾ പതിപ്പിച്ച അതിമനോഹരമായ ചോക്കറും കമ്മലുമാണ് ധരിച്ചിരിക്കുന്നത്. ഇതിന് ലക്ഷങ്ങൾ വിലവരും. മിനിമൽ മേക്കപ്പാണ് ചെയ്‌തിരിക്കുന്നത്. ലോ ബൺ ഹെയർസ്റ്റൈലിനൊപ്പം മുല്ലപ്പൂവ് കൂടെ വച്ചപ്പോൾ തൃഷ അതീവ സുന്ദരിയായി.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ചർച്ചകൾക്കിടയിൽ തൃഷ- വിജയ് ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത നൽകിയ വിവാഹ മോചന ഹർജിയിൽ വിവാഹേതര ബന്ധമുണ്ടെന്ന ആരോപണം തൃഷയെ കുറിച്ചാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.