ഹോളിവുഡ് ചിത്രത്തിൽ നായകനായി ഉണ്ണിമുകുന്ദൻ, വൈകാരിക കുറിപ്പ് പങ്കുവച്ച് നടൻ
ഹോളിവുഡ് ആക്ഷൻ ഫാന്റസി ചിത്രമായ മാസ്റ്റേഴ്‌സ് ഒഫ് ദി യൂണിവേഴ്‌സിന്റെ ഭാഗമായി നടൻ ഉണ്ണിമുകുന്ദൻ. ചിത്രത്തിന്റെ ഔദ്യോഗിക മലയാളം പതിപ്പിൽ നായക കഥാപാത്രമായ ഹീ-മാന് ശബ്ദം നൽകിയിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്. സോണി പിക്‌ചേഴ്‌സ്,, എംജിഎം ലൈവ് എന്നിവർ ചേർന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. പുതിയ വിശേഷം പങ്കുവച്ച് ഉണ്ണിമുകുന്ദൻ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
'അവർ നിന്നെ കേട്ടു, നിന്നെ അവഗണിച്ചു. എന്റെ ഉള്ളിൽ എരിയുന്നതിന് നന്ദി. നീയാണ് ഹീ-മാന്റെ ശബ്ദം'- എന്ന കുറിപ്പാണ് മല്ലു സിംഗ് എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്.
'90കളിലെ കുട്ടിയെന്ന നിലയിൽ ഹീ-മാൻ എനിക്ക് ഒരിക്കലും വെറുമൊരു കഥാപാത്രമായിരുന്നില്ല. അവൻ ശക്തിയും ധൈര്യവും വീരത്വവും തന്നെയായിരുന്നു. ഇന്ന് ഞാൻ കുട്ടിക്കാലത്ത് ആരാധിച്ചിരുന്ന അതേ നായകന്റെ മലയാളം ശബ്ദമായി മാറുമ്പോൾ ജീവിതം പൂർണമായ വൃത്തത്തിലേക്ക് എത്തിയിരിക്കുന്നു'- എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഒരു വൈകാരിക കുറിപ്പും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.