ആയുർവേദത്തിൽ ബി.എസ്‌സി നഴ്‌സിംഗും ബി.ഫാമും
Saturday 29 March 2025 12:27 AM IST
തിരുവനന്തപുരം: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്‌സി. നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ ഏപ്രിൽ 10 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടിക വിഭാഗത്തിന് 400 രൂപയുമാണ്. ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാഡമിക് വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 0471-2324396.