ആനന്ദ് കണ്ണശ കെ.ആർ.എസ്.എം.എ സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം : കേരള റെക്കഗ്നൈസ്ഡ് സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ) പ്രസിഡന്റായി ആനന്ദ് കണ്ണശയെ തിരഞ്ഞെടുത്തു. വയനാട് പുത്തൂർ വയൽ ഡോ. എം.എസ്. സ്വാമിനാഥൻ ഹാളിൽ നടന്ന കെ.ആർ.എസ്.എം.എ സംസ്ഥാന സമ്മേളനത്തിൽ മുജീബ് പൂളക്കൽ(ജനറൽ സെക്രട്ടറി) (മലപ്പുറം),രാഘവ ചേരാൾ ട്രഷറർ(കാസർഗോഡ്) എന്നിവർ മറ്റ് ഭാരവാഹികൾ. ആർ.എം ബഷീർ (വർക്കിംഗ് പ്രസിഡന്റ് ,തൃശൂർ) രക്ഷാധികാരിയായി പി.കെ.മുഹമദ് ഹാജി (മലപുറം) വൈസ് പ്രസിഡന്റ് മാരായി വേണുഗോപാലൻ നായർ (മലപ്പുറം ),അഡ്വ ഹാരിഫ് (മലപ്പുറം), രഞ്ജീവ് കുറുപ്പ് (കോഴിക്കോട് ), ഫാ. ജിജു വർഗ്ഗീസ് (ആലപ്പുഴ) സെക്രട്ടറിമാരായി ആദർശ വർമ്മ (പത്തനംതിട്ട) ഓർഗനൈസിംഗ് സെക്രട്ടറി, കെ.എൻ മുസ്തഫ (കണ്ണൂർ), നാസർ പനമരം (വയനാട്), ഡോ.എസ്. വിക്രമൻ (കോഴിക്കോട്), സെയ്‌ദ് അലി മാസ്റ്റർ (പാലക്കാട് ), അബ്ദുൽഗാനി (തൃശൂർ ), സുരേഷ് ടി. ആർ (പത്തനംതിട്ട), ഷിജിൻ കലാം (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു.