പ്രതി പൊലീസിന് കൊടുത്ത മൊഴി

Tuesday 25 February 2025 2:21 AM IST

കുടുംബ പ്രശ്നമുണ്ടായിരുന്നു. കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു. പെൺകുട്ടി സുഹൃത്താണ്. അഫാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ വിളിച്ച് വരുത്തി കൊല്ലുകയായിരുന്നു. ബാപ്പയുടെ സഹോദരനെയും, വലിയുമ്മയെയും കൊന്നത് മുൻ വൈരഗ്യത്തെ തുടർന്ന്. ബാപ്പയുടെ സഹോദരൻ ഉമ്മയോട് നേരത്തെ മോശമായി പെരുമാറി. അതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണം. വാപ്പയുമായി ഗൾഫിൽ സ്‌പെയർ പാർട്സ് കട നടത്തി വരികയായിരുന്നു. അത് വൻ നഷ്ടത്തിലായതാണ് സാമ്പത്തിക ബാദ്ധ്യതയ്ക്ക് കാരണം.