
തിരുവനന്തപുരം: സബ് ഇൻസ്പെക്‌ടർ ഒഫ് പൊലീസ് റാങ്ക് ലിസ്‌റ്റിൽ ഉള്ളവർക്ക് ഉടൻ നിയമനം നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജൂൺ ഒമ്പതിന് കാലാവധി കഴിയുന്ന ലിസ്റ്റിൽ നിന്ന് 43 പേർക്ക് നിയമനം നൽകാനാണ് നിർദേശം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും എസ്ഐ റാങ്ക് ലിസ്റ്റിന് ഇത് ബാധകമായിരുന്നില്ല. പിന്നാലെ ലിസ്റ്റിൽ ഉൾപ്പെട്ടവർ രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് അടിയന്തരനടപടി.
2025 ജൂൺ ഒമ്പതിനാണ് പിഎസ്‌സി നടത്തിയ സബ് ഇൻസ്‌പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂൺ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. മെയിൻ ലിസ്‌റ്റിൽ 694,സപ്ലിമെന്ററി ലിസ്റ്റിൽ 219,കോൺസ്‌റ്റാബ്യൂലറി വിഭാഗം ലിസ്റ്റിൽ 116,മിനിസ്റ്റീരിയൽ വിഭാഗം ലിസ്റ്റിൽ 6 എന്നിങ്ങനെ 1,035 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 114 പേർക്കേ ഇതുവരെ നിയമനമുണ്ടായിട്ടുള്ളൂ. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും ഇവർക്ക് ഈ ഉത്തരവ് ബാധകമല്ലാതെ വന്നു. ഇതോടെയാണ് ഉദ്യോഗാർത്ഥികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |